രാജ്യം നടുങ്ങി; ഉത്തര്‍പ്രദേശിലെ ഉന്നാവയില്‍ പീഡനപരാതി നല്കിയ യുവതിയെ ജാമ്യത്തിലിറങ്ങിയ പ്രതിയടക്കമുള്ളവര്‍ ചേര്‍ന്ന് തീകൊളുത്തികൊല്ലാൻ ശ്രമം; 85 ശതമാനത്തോളം പൊള്ളലേറ്റ ഇരുപത്തിമൂന്നുകാരിയുടെ നില അതീവ ഗുരുതരം

ഉത്തര്‍പ്രദേശിലെ ഉന്നാവയില്‍ പീഡനപരാതി നല്കിയ യുവതിയെ ജാമ്യത്തിലിറങ്ങിയ പ്രതിയടക്കമുള്ളവര്‍ ചേര്‍ന്ന് തീകൊളുത്തികൊല്ലാൻ ശ്രമം. പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ഉന്നാവിലെ ഹിന്ദുനഗര്‍ ഗ്രാമത്തിലാണ് സംഭവം. റെയില്‍വേ സ്റ്റേഷനിലേക്ക് പോയിക്കൊണ്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയും സുഹൃത്തുക്കളും ചേര്‍ന്നാണ് വയലില്‍ വച്ച് കൊല്ലാന്‍ ശ്രമം നടത്തിയത്.
ഗുരതരമായി പരിക്കേറ്റ യുവതിയെ ആദ്യം സമീപമുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ലക്നോവിലെ ആശുപത്രിയിലേക്ക് മാറ്റി. 85 ശതമാനത്തോളം പൊള്ളലേറ്റ ഇരുപത്തിമൂന്നുകാരിയുടെ നില അതീവ ഗുരുതരമാണ്. തീ കൊളുത്തുന്നതിന് മുമ്ബ് പ്രതികള്‍ വീണ്ടും കൂട്ടമാനഭംഗം നടത്തിയതായും പോലീസ് സംശയിക്കുന്നു.
ബലാത്സംഗത്തിന് ഇരയാക്കിയെന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് യുവതിയെ പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയ്ക്കുകയായിരുന്നു. കേസിന്റെ വിചാരണയ്ക്ക് വേണ്ടി യുവതിയെ കോടതിയിലേക്കു പോകും വഴിയാണ് ഇയാളും മറ്റ് പ്രതികളും ചേര്‍ന്നു തീകൊളുത്തിയതെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ, ഉന്നാവില്‍ നേരത്തെ ബിജെപി എംഎല്‍എ ഉള്‍പ്പെട്ട മറ്റൊരു ബലാത്സംഗ കേസ് രാജ്യത്ത് ചര്‍ച്ചയായിരുന്നു. എംഎല്‍എയ്ക്കെതിരെ പരാതി നല്കിയ പെണ്‍കുട്ടി റായ്ബറേലിയിലുണ്ടായ കാറപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
https://www.facebook.com/Malayalivartha























