ഐ.എന്‍.എക്‌സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചുവെന്ന കേസില്‍ ജയില്‍ മോചിതനായ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പാര്‍ലമന്റെിലെത്തി

ഐ.എന്‍.എക്‌സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചുവെന്ന കേസില്‍ ജയില്‍ മോചിതനായ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പാര്‍ലമന്റെിലെത്തി. രാജ്യസഭയിലെത്തിയ ചിദംബരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വാഗതം ചെയ്തു. ഉള്ളി വില വര്‍ധനക്കെതിരെ പ്രതിപക്ഷം പാര്‍ലമന്റെിന് പുറത്ത് നടത്തിയ പ്രതിഷേധ ധര്‍ണ്ണയില്‍ ചിദംബരവും പങ്കെടുത്തു. രാജ്യസഭയില്‍ ഇന്ന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ നികുതി നിയമ ഭേദഗതി ബില്ല് അവതരിപ്പിക്കും. മുന്‍ ധനകാര്യമന്ത്രി കൂടിയായ ചിദംബരം ചര്‍ച്ചയില്‍ സജീവമാകുമെന്നാണ് സൂചന.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍105 ദിവസങ്ങള്‍ക്ക് ശേഷം ബുധനാഴ്ച രാത്രി എട്ടോടെയാണ് ചിദംബരം തിഹാര്‍ ജയിലിന് പുറത്തിറങ്ങിയത്. ജയിലിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശകരമായ സ്വീകരണമാണ് ചിദംബരത്തിന് നല്‍കിയത്.
ഐ.എന്‍.എക്‌സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നവംബര്‍ 21 നാണ് മുന്‍ ധനമന്ത്രി പി. ചിദംബരം ജയിലിലായത്.
https://www.facebook.com/Malayalivartha























