അമിത്ഷാ കളത്തിലിറങ്ങി; ഫാത്തിമയ്ക്കു ഇനി നീതി; സിബിഐ അന്വേഷണം നടത്തുമെന്ന് ഷായുടെ ഉറപ്പ് ; ഐ ഐ ടി യിൽ നടന്ന എല്ലാ മരണങ്ങളും അന്വേഷിക്കും; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തും;ഫാത്തിമയുടെ പിതാവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്

മകൾ മരിച്ച ദുഖത്തിലും പ്രതികൾക്ക് ശിക്ഷ വാങ്ങി നല്കാൻ ഓരോ വാതിലുകൾ കയറിയിറങ്ങുകയാണ് ഫാത്തിമയുടെ അച്ഛൻ. എങ്കിലും പ്രതികളായ അധ്യാപകർ കാണാമറയത്ത് തന്നെ. ഫാത്തിമയുടെ മൊബൈൽ ഫോണിലും ലാപ്ടോപ്പിലും മറ്റുമായി മരണത്തിനുത്തരവാദികളായ അദ്ധ്യാപകർക്കും ചില സഹപാഠികൾക്കും എതിരെയുള്ള ചില നിർണായക തെളിവുകൾ ഉണ്ടെന്നും വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. എന്നിട്ടും അന്വേഷണം ഒച്ചിഴയുന്ന വേഗതയിൽ തന്നെ. അവസാന ആശ്രയമെന്നോണമാണ് ഫാത്തിമയുടെ ബന്ധുക്കൾ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയത്.
ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തെ ഉറപ്പു നൽകിയ അമിത്ഷാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവർത്തങ്ങളിൽ പരിശോധിക്കും എന്നും ഉറപ്പു നൽകിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം അന്വേഷണ ഉത്തരവിറക്കുമെന്നും ഐഐടിയിൽ നടന്ന എല്ലാ മരണങ്ങളും അന്വേഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.
ക്ലാസിലുള്ള കുട്ടികള്‍ മാനസികമായി പീഡിപ്പിച്ചുവെന്നും ഇവരാരൊക്കെയാണെന്ന് ഫാത്തിമ എഴുതിവെച്ചിട്ടുണ്ടെന്നും ദില്ലിയില്‍ പ്രധാനമന്ത്രിയെ കാണാനെത്തിയപ്പോള്‍ ഫാത്തിമയുടെ പിതാവ് പറഞ്ഞിരുന്നു. ഐ.ഐ.ടിയിലെ എം.എ ഒന്നാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയായ കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിനെ ഹോസ്റ്റല്‍ മുറിയിലായിരുന്നു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഐ.ഐ.ടി പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമ ഇന്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതുമൂലം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ഐ.ഐ.ടി അധികൃതര്‍ പറഞ്ഞത്.
ഫാത്തിമ, ഫാത്തിമ തന്നെയായിരുന്നു. പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങളും അവള്‍ക്ക് എ വണ്‍ ലഭിച്ചു. അതുകഴിഞ്ഞ് പ്ലസ് ടൂവിനും ഉന്നതവിജയം ലഭിച്ചു. പരീക്ഷകള്‍ വരുമ്പോഴും ഒരു സമ്മര്‍ദവുമില്ലാത്തയാളായിരുന്നു പരീക്ഷകള്‍ വരുമ്പോഴും ഒരു സമ്മര്‍ദവുമില്ലാത്തയാളായിരുന്നു ഫാത്തിമ. ഏതെങ്കിലും നോവല്‍ ഒക്കെ പരീക്ഷയുടെ തലേദിവസവും വായിക്കുന്നത് കാണാമെന്നു ഫാത്തിമയുടെ ഇരട്ട സഹോദരി പറയുന്നു. അങ്ങനെയുള്ള ഫാത്തിമയാണ് പരീക്ഷ ടെൻഷനിൽ ആത്മഹത്യ ചെയ്തതാണെന്ന് പറയുന്നത് .
അ ന്വേഷണ സംഘം ആവശ്യപ്പെട്ട സമയപരിധിയുടെ അവസാന ഘട്ടത്തിലാണ് ഇപ്പോൾ, എന്നിട്ടും കേസ് അന്വേഷിക്കുന്ന സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) സംഘത്തെ വിശ്വസിക്കുന്നത് വേറെ നിവൃത്തി ഇല്ലാത്തതിനാലാണെന്നും ഫാത്തിമയുടെ പിതാവ് പറയുന്നു.
ഐ.ഐ.ടിയില്‍ മതപരമായ വേര്‍തിരിവുണ്ടായിരുന്നു. മകളുടെ പേര് ഫാത്തിമയെന്നായിപ്പോയി. രാജ്യത്തെ അവസ്ഥ കാരണം വസ്ത്രധാരണത്തില്‍ മാറ്റം വരുത്തി. ഭയം കാരണം മകള്‍ ശിരോവസ്ത്രം പോലും ധരിക്കാറില്ലായിരുന്നു. ഭയംകൊണ്ടു തന്നെയാണ് ബനാറസ് യൂനിവേഴ്‌സിറ്റിയില്‍ അയക്കാത്തത്. തമിഴ്‌നാട്ടില്‍ ഇങ്ങനെയുണ്ടാകുമെന്ന് കരുതിയില്ല അദ്ദേഹം കൂട്ടിചേർത്തു .
ഈ സാഹചര്യങ്ങൾ കൊണ്ടാണ്ഇപ്പോൾ കേന്ദ്ര ഗവണ്മെന്റിനെ കാണാൻ തീരുമാനിച്ചത്. അമിത്‌ഷായുടെ ഉറപ്പിൽ മകളുടെ മരണത്തിലെ ദുരൂഹത നീങ്ങും എന്ന പ്രതീക്ഷയിലാണ് ഒരു കുടുംബം .
https://www.facebook.com/Malayalivartha























