പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും... ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ബില്‍ പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണു ബി.ജെ.പി

വിവാദമായ പൗരത്വ ഭേദഗതി ബില്‍ ബുധനാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ബില്‍ പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണു ബി.ജെ.പി. അതേസമയം, ബില്ലിനെതിരേ പരമാവധി വോട്ടു സമാഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഇരുപാര്‍ട്ടികളും അംഗങ്ങള്‍ക്കു വിപ്പുനല്‍കിയിട്ടുണ്ട്.
ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ എതിര്‍ക്കുമെന്നാണു വിവരം. മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയായ ശിവസേനയുടെ നിലപാടിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പരോക്ഷമായി വിമര്‍ശിച്ചിരുന്നു.
അതേസമയം പൗരത്വ ഭേദഗതി ബില്ലിനെതിരെ ത്രിപുരയില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് 48 മണിക്കൂര്‍ നേരത്തേക്ക് മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്ന് ത്രിപുര സര്‍ക്കാര്‍ അറിയിച്ചു. ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണ് ത്രിപുരയില്‍ ഉയരുന്നത്. ഗോത്ര വര്‍ഗക്കാരും ഗോത്രേതരരും തമ്മില്‍ സംഘര്‍ഷം ഉണ്ടായെന്ന അഭ്യൂഹത്തെ തുടര്‍ന്ന് നിരവധി മേഖലകളില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതേ തുടര്‍ന്നാണ് മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത്.
"
https://www.facebook.com/Malayalivartha