ആ രാക്ഷസന്മാരെ തൂക്കിലേറ്റാൻ ഞങ്ങള്‍ തയ്യാര്‍, നാല് പേരെ തൂക്കിലേറ്റാൻ രംഗത്തെത്തിയത് പതിനഞ്ച് പേര്‍, നിര്‍ഭയ പ്രതികളെ തൂക്കിലേറ്റാന്‍ ഇന്ത്യയുടെ പുറത്തുള്ള ആ രണ്ടുപേരും!! കാത്തിരിപ്പോടെ ഇന്ത്യ... ഇനി ദിവസങ്ങൾ മാത്രം

രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്ത ആഴ്ച നടപ്പാക്കിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഡിസംബര്‍ 16 തിങ്കളാഴ്ച രാവിലെ അഞ്ചു മണിയോടെ പ്രതികളെ തൂക്കിലേറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍ഭയ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിന് ഏഴ് വര്‍ഷം തികയുന്ന അതെ ദിവസം തന്നെ പ്രതികൾക്ക് ശിക്ഷ വിധിക്കാനാണ് തീരുമാനം. അതേസമയം പ്രതികളെ തൂക്കിലേറ്റാന്‍ സന്നദ്ധരാണെന്ന് അറിയിച്ച് പതിനഞ്ച് പേരാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് പതിനഞ്ചിലധികം കത്തുകള്‍ ലഭിച്ചെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കി. പതിനഞ്ച് കത്തുകളില്‍ രണ്ടെണ്ണം ഇന്ത്യയ്ക്ക് വെളിയില്‍ നിന്നുള്ളതാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ഡല്‍ഹി, ഗുരുഗ്രാം, മുംബൈ, ഛത്തീസ്ഗണ്ഡ്, കേരളം, എന്നിവിടങ്ങളില്‍ നിന്നാണ് കത്തുകള്‍ ലഭിച്ചിരിക്കുന്നത്. അമേരിക്ക, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ കത്തുകളുമുണ്ട്. തീഹാര്‍ ജയിലില്‍ ആരാച്ചാരില്ല. ഇതിന് മുമ്ബ് വധശിക്ഷ നടപ്പിലാക്കിയപ്പോള്‍ മീററ്റ് ജയിലില്‍ നിന്നുള്ള ആരാച്ചാരുടെ സേവനമാണ് ഉപയോഗപ്പെടുത്തിയത്. ആവശ്യമെങ്കില്‍ വധശിക്ഷ നടപ്പാക്കാന്‍ ജയില്‍ ഉദ്യോഗസ്ഥരുടെ സഹായം തേടുമെന്നും തീഹാര്‍ ജയില്‍ ഉദ്യോഗസ്ഥന്‍ പറയുന്നു. വന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവരാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന പ്രതികള്‍.
2012 ഡിസംബറിലാണ് വിനയ് ശർമയടക്കമുള്ള ഒരു സംഘം 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. അതിക്രൂരമായ രീതിയിൽ ആക്രമിച്ച് മൃതപ്രായയാക്കുകയും നഗ്നയാക്കുകയും ചെയ്ത യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും വഴിയിൽ തള്ളുകയും ചെയ്തു. ശേഷം ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിർഭയയെ സിംഗപ്പൂരിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ മരണത്തിന് കീഴടങ്ങി.
സംഭവം വൻ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്. രാജ്യതലസ്ഥാനം സമരങ്ങളുടെ പോരാട്ടവേദിയായി. പാർലമെന്‍റ് മുതൽ രാഷ്ട്രപതിഭവനിലേക്ക് വരെ പ്രതിഷേധം ഇരമ്പി. തെലങ്കാനയില്‍ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ നിര്‍ഭയ കേസിലെ പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്ന ആവശ്യം പല കോണുകളില്‍ നിമ്മുമ് ഉയർന്നിരുന്നു. മുകേഷ് സിങ്, അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ്മ, പവന്‍ ഗുപത് എന്നിവരാണ് വധ ശിക്ഷ കാത്ത് കഴിയുന്ന പ്രതികള്‍. ബിഹാറിലെ ബുക്സാർ സെൻട്രൽ ജയിലിലെ തടവുകാർ തൂക്കുകയറുകൾ തയ്യാറാക്കാൻ കൂടുതൽ സമയം ജോലി ചെയ്യുകയാണിപ്പോൾ എന്നാണ് ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശർമ രാഷ്ട്രപതിയുടെ മുന്നിലുള്ള ദയാഹർജി പിൻവലിച്ചതോടെയാണ് ഈ നീക്കം. പത്ത് തൂക്കുകയറുകൾ തയ്യാറാക്കാനാണ് നിർദേശം കിട്ടിയിരിക്കുന്നത്. തൂക്കുകയറുകളുണ്ടാക്കാൻ പ്രസിദ്ധമായ സെൻട്രൽ ജയിലാണ് ബിഹാറിലെ ബുക്സാറിലേത്. ഗംഗാതീരത്ത് സ്ഥിതി ചെയ്യുന്ന ബുക്സാർ ജയിലിൽ തയ്യാറാക്കുന്ന തൂക്കുകയറുകൾ മനില കയറുകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഡിസംബര്‍ 14-ന് മുമ്പ് തൂക്കു കയര്‍ തയ്യാറാക്കി നല്‍കണമെന്ന് തങ്ങള്‍ക്ക് ജയില്‍ ഡയറക്ടറേറ്റില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായി ബുക്‌സര്‍ ജയില്‍ സൂപ്രണ്ട് വിജയ് കുമാര്‍ അറോറ വ്യക്തമാക്കി. എവിടെ ഉപയോഗിക്കാനാണെന്ന് തങ്ങള്‍ക്കറിയില്ല. കാലങ്ങളായി ബുക്‌സര്‍ ജയിലില്‍ നിന്ന് തൂക്കുകയര്‍ നിര്‍മിച്ച് നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ദിവസത്തോളമെടുക്കും ഒരു കയര്‍ തയ്യാറാക്കി എടുക്കാന്‍. പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാനുള്ള കയര്‍ തയ്യാറാക്കിയത് ബുക്‌സര്‍ ജയിലില്‍ നിന്നായിരുന്നു. അവസാനമായി തയ്യാറാക്കിയ ഒരു തൂക്കു കയറിന് ലഭിച്ചത് 1725 രൂപയാണെന്നും വിജയ് കുമാര്‍ അറോറ പറഞ്ഞു. മൂന്ന് ദിവസം മുമ്പാണ് തൂക്കുകയർ തയ്യാറാക്കാനുള്ള നിർദേശം ബുക്സാർ ജയിലിൽ ലഭിക്കുന്നത്. നേരത്തേ പാർലമെന്‍റ് ആക്രമണക്കേസിലെ പ്രതി അഫ്‍സൽ ഗുരുവിനെ തൂക്കിക്കൊല്ലാനുള്ള തൂക്കുകയർ തിഹാർ ജയിലിലേക്ക് എത്തിച്ചത് ഇവിടെ നിന്നാണ്. 2013 ഫെബ്രുവരി 9-നാണ് അഫ്സൽ ഗുരുവിനെ തൂക്കിക്കൊല്ലുന്നത്.
നിർഭയ കൂട്ടബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി വിനയ് ശർമ ദയാഹർജി പിൻവലിച്ച സാഹചര്യത്തിലാണ് ഈ നീക്കമെന്നാണ് സൂചന. താൻ ഇത്തരത്തിലൊരു ദയാഹർജി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിനയ് ശർമ രാഷ്ട്രപതിക്ക് നൽകിയ ദയാഹർജി പിൻവലിച്ചത്. ഇങ്ങനെയൊരു ഹർജിയിൽ താൻ ഒപ്പുവച്ചിട്ടില്ല. ആരെയും ഹർജി നൽകാൻ ചുമതലപ്പെടുത്തിയിട്ടുമില്ലെന്ന് വിനയ് ശർമ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. തള്ളിക്കളയണമെന്ന ശുപാർശയോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഈ ദയാഹർജി രാഷ്ട്രപതിഭവന് കൈമാറിയത്. ഹർജി ആദ്യം ലഭിച്ച ദില്ലി ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജലും ഹർജി തള്ളിക്കളയുന്നതായി ഫയലിൽ രേഖപ്പെടുത്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയത്.
https://www.facebook.com/Malayalivartha