ബലാത്സംഗ ഇരയ്ക്ക് പ്രതിയുടെ ഭീഷണി....കേസുമായി മുന്നോട്ട് പോയാല്‍ ഉന്നാവില്‍ സംഭവിച്ചതിനെക്കാള്‍ ഭീകരമായിരിക്കും

പശ്ചിമ യു.പിയിലെ ഭാഗ്പതില്‍ ബലാത്സംഗത്തിന് ഇരയായ യുവതിയുടെ വീടിനുമേല്‍ ഭീഷണി പോസ്റ്റര്‍. കേസുമായി മുന്നോട്ട് പോയാല്‍ ഉന്നാവില്‍ സംഭവിച്ചതിനെക്കാള്‍ ഭീകരമായിരിക്കും അവസ്ഥയെന്ന് ഭീഷണി. ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയ ദിവസമാണ് ഭീഷണി നോട്ടീസ് പതിച്ചിരിക്കുന്നത്. ഉന്നാവില്‍ ബലാത്സംഗക്കേസിലെ പ്രതികള്‍ ചേര്‍ന്ന് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചതിന് പിന്നാലെയാണ് ഇത് ആവര്‍ത്തിക്കുമെന്ന ഭീഷണി.
കഴിഞ്ഞ വര്‍ഷമാണ് ഡല്‍ഹിയിലെ മുഖര്‍ജീ നഗറില്‍ വെച്ച് പ്രതിയായ സോറന്‍ സിങ് മയക്കുമരുന്ന് നല്‍കി യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം പകര്‍ത്തിയ പ്രതി ഇത് കാണിച്ച് ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈയില്‍ യുവതി പൊലീസില്‍ പരാതി നല്‍കി. കേസില്‍ അറസ്റ്റിലായ പ്രതി കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്.വെള്ളിയാഴ്ച കോടതിയില്‍ മൊഴി നല്‍കാനിരിക്കെയാണ് കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിനു പുറത്ത് ഭീഷണി നോട്ടീസ് പതിച്ചത്. പ്രതിയും കൂട്ടരുമാണ് ഭീഷണിക്ക് പിന്നിലെന്ന് കുടുംബം ആരോപിക്കുന്നു. അതേസമയം, യുവതിക്ക് മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha