മക്കള്‍ക്ക് സയനൈഡ് നല്‍കി കൊലപ്പെടുത്തി ദൃശ്യം വാട്സ് ആപ്പ് വഴി സുഹൃത്തുക്കള്‍ക്ക് അയച്ചിട്ട് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു

ഒരു വയസ്സ് മുതല്‍ മൂന്നു വയസ്സുവരെ പ്രായമുള്ള സ്വന്തം കുഞ്ഞുങ്ങള്‍ക്ക് സയനൈഡ് നല്‍കി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത മാതാപിതാക്കള്‍, അതിനു മുമ്പ് പകര്‍ത്തിയ ദൃശ്യത്തില്‍ പിതാവായ 33-കാരനായ തമിഴ് യുവാവ് ചോദിക്കുന്ന ചോദ്യം മനുഷ്യത്വമുള്ളവരേയെല്ലാം എരിതീയില്‍ നിര്‍ത്തുന്നു. ''ദൈവങ്ങളെ...നിങ്ങള്‍ മനുഷ്യരോണോ?? അല്ല... നിങ്ങളെല്ലാവരും ദൈവമാണ്. എന്നാല്‍ ഞാന്‍ മനുഷ്യനല്ല. ഈ ചെയ്തത് നീതിയോ ന്യായമോ അല്ല''...ആ വീഡിയോ പറയുന്നു.
തമിഴ്നാട്ടിലെ വില്ലുപുരത്താണ് കടം താങ്ങാനാകാതെ 33-കാരന്‍ അരുണും 27-കാരി ഭാര്യ ശിവകാമിയും മക്കളെ വിഷം കൊടുത്തു കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച മരണത്തിന് കീഴടങ്ങും മുമ്പ് ഇവര്‍ വീഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കള്‍ക്ക് അയച്ചു.
വീഡിയോ കിട്ടിയപ്പോള്‍ തന്നെ കൂട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. എല്ലാവരും സിത്തേരിക്കരയിലെ വീട്ടിലേക്ക് ഓടിയെത്തുമ്പോള്‍ എല്ലാം കഴിഞ്ഞിരുന്നു. അരുണിനും ശിവകാമിയ്ക്കും ഒപ്പം അഞ്ചു വയസ്സുകാരി പ്രിയദര്‍ശിനി, മൂന്നു വയസ്സുകാരി യുവ ശ്രീ, ഒരു വയസ്സുകാരി ഭാരതി എന്നിവരാണ് മരണമടഞ്ഞത്.
രണ്ടു മിനിറ്റ് നീണ്ട വീഡിയോയില്‍ അരുണിന്റെ തോളില്‍ തല വെച്ച് ഭാര്യ ശിവകാമി നില്‍ക്കുന്നു. '' ഇതു നോക്കൂ, ഞാന്‍ എന്റെ മൂന്ന് പെണ്‍മക്കള്‍ക്കും സയനൈഡ് നല്‍കി. ഒരു മിനിറ്റിനുള്ളില്‍ ഞാനും ഭാര്യയും സയനൈഡ് കഴിക്കും. ഇനി ജീവിക്കണമെന്നില്ല. ആര്‍ക്കും ഒന്നും ചെയ്യാനില്ല. നിങ്ങളെല്ലാം സന്തോഷമായിരിക്കുക.'' വീഡിയോയില്‍ അരുണ്‍ പറയുന്നു.
ഇതിനൊപ്പം സര്‍ക്കാര്‍ അനധികൃത ലോട്ടറി വില്‍പ്പന നിരോധിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. '' സര്‍ക്കാരിനോട് മൂന്നക്ക ലോട്ടറി ടിക്കറ്റ് നിരോധിക്കാന്‍ ഞാന്‍ അപേക്ഷിക്കുന്നു. അങ്ങിനെ ചെയ്താല്‍ വില്ലുപുരത്ത് തന്നെപ്പോലെയുള്ള പത്തു പേരെങ്കിലും കടത്തില്‍ നിന്നും രക്ഷപ്പെടും.'' അരുണ്‍ പറയുന്നു. സ്വര്‍ണ്ണപ്പണി ചെയ്തിട്ടു പോലും തനിക്ക് കുടുംബം പോറ്റാനാകുന്നില്ലെന്നും അരുണ്‍ പറയുന്നുണ്ട്.
'' ഭൂമിയില്‍ ആരും നല്ലവരോ മോശക്കാരോ അല്ല. എന്റെ കണ്ണുകള്‍ക്ക് മുമ്പിലാണ് എന്റെ കുട്ടികള്‍ മരിച്ചു വീണത്. ആരും ഞങ്ങളെ സഹായിക്കാനില്ലെന്ന് എനിക്കറിയം. അതില്‍ ദു:ഖമില്ല. ഈ ഭൂമിയില്‍ ആര്‍ക്കെങ്കിലും ഭാരമായി ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. മദ്യത്തില്‍ സയനൈഡ് ചേര്‍ത്താണ് ഞാന്‍ കുടിച്ചത്. ഇപ്പോള്‍ ഞങ്ങള്‍ സ്വതന്ത്രരാണ്.'' ഇങ്ങിനെ പറഞ്ഞു കൊണ്ട് വീഡിയോ അവസാനിക്കുന്നു.
അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. മറ്റൊരു വീഡിയോയില്‍ പെണ്‍കുഞ്ഞുങ്ങളുടെ രണ്ടു പേരുടെയും മൃതദേഹം വീടിനുള്ളില്‍ കിടക്കുന്നതും മൂന്നാമത്തെ കുട്ടിയെ ഭാര്യ ശ്വാസം മുട്ടിക്കുന്നതും കാണാം. മൃതദേഹങ്ങള്‍ പോലീസ് വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റുമാര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.
അരുണിന് 30 ലക്ഷത്തിന് മുകളില്‍ കടമുണ്ടായിരുന്നതായിട്ടാണ് പോലീസ് പറയുന്നത്. ബിസിനസില്‍ വലിയ നഷ്ടം ഉണ്ടായതിനെ തുടര്‍ന്ന് അടുത്തിടെ വീട് വിറ്റിരുന്നു. ഇതോടെ പതിവ് ഭാഗ്യാന്വേഷിയായി അരുണ്‍ മാറുകയും അനധികൃതമായി ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിക്കൂട്ടുകയും ചെയ്തിരുന്നതായിട്ടാണ് പോലീസ് പറയുന്നത്. അരുണിന്റെയും കുടുംബത്തിന്റെയും മരണം സംസ്ഥാനത്തെ അനധികൃത ലോട്ടറികള്‍ക്കെതിരേയുള്ള നീക്കത്തിന് കാരണമായിട്ടുണ്ട്. വില്ലുപുരത്ത് 2019-ല്‍ മാത്രം അനധികൃത ലോട്ടറിയുമായി ബന്ധപ്പെട്ട് 200 കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് എസ്പി വ്യക്തമാക്കി.
https://www.facebook.com/Malayalivartha