നിര്‍ഭയ കേസിൽ പവന്‍ ഗുപ്‍ത സമര്‍പ്പിച്ച സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

നിര്‍ഭയ കേസിൽ പ്രതി സമര്‍പ്പിച്ച സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. പ്രതി പവന്‍ ഗുപ്തയാണ് സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതിയിൽ സമർപ്പിച്ചത്. സംഭവം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദമായിരുന്നു പവന്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചത്.
മുന്നേ ഇതേ വാദമുന്നയിച്ച് പവന്‍ ഡല്‍ഹി ഹൈക്കോടതിയെയും സമീപിക്കുകയുണ്ടായി. തന്നെ കുട്ടിക്കുറ്റവാളിയായി വിചാരണയ്ക്കു വിധേയനാക്കണമെന്നും ഈ പ്രതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡല്‍ഹി ഹൈക്കോടതി പവന്റെ ആവശ്യം തള്ളുകയാണ് ചെയ്തത്. ഇതിനെതിരെ പവന്‍ സുപ്രീം കോടതിയിലെത്തുകയും ചെയ്തു. നിർഭയയെ പീഡിപ്പിച്ചതിൽ ഏറ്റവും ക്രൂരത ചെയ്തത് പ്രായപൂര്‍ത്തിയാകാത്ത ഈ പ്രതിയായിരുന്നു. നിർഭയ കൂട്ട ബലാത്സഗം കേസിലെ പ്രതികളുടെ വധ ശിക്ഷ ഫെബ്രുവരി ഒന്നാം തീയതി നടപ്പിലാക്കും.
https://www.facebook.com/Malayalivartha