പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് പശ്ചിമ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് പശ്ചിമ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കും. ഉച്ചക്ക് രണ്ട് മണിക്ക് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ത്താണ് പ്രമേയം പാസാക്കുക. ഇതോടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാമത് സംസ്ഥാനമാകും പശ്ചിമ ബംഗാള്‍. പ്രമേയത്തിന് മുഴുവന്‍ പാര്‍ട്ടികളുടേയും പിന്തുണ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അഭ്യര്‍ഥിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം കേരളമാണ്. ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനവും കേരളമായിരുന്നു. കേരളത്തിന് പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളും ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി.
മമത ബാനര്‍ജി മുഖ്യമന്ത്രിയായ പശ്ചിമ ബംഗാള്‍ പ്രമേയം പാസാക്കാത്തതിനെ സി.പി.എം വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പശ്ചിമ ബംഗാള്‍ പ്രമേയം പാസാക്കാനൊരുങ്ങുന്നത്.
"
https://www.facebook.com/Malayalivartha


























