മഹാരാഷ്ട്രയില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒമ്പതു സ്ത്രീകളും ഏഴു വയസ്സുകാരിയുമടക്കം 21 മരണം... 18 പേര്‍ക്ക് പരിക്ക്

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒമ്പതു സ്ത്രീകളും ഏഴു വയസ്സുകാരിയുമടക്കം 21 മരണം. 18 പേര്‍ക്ക് പരിക്ക്. മഹാരാഷ്ട്രയിലെ നാസിക്കില്‍ മാലേഗാവ്-ദിയോല റോഡിലെ മേഷി ഫത്തയില്‍ ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് ദാരുണമായ അപകടം നടന്നത്.അമിതവേഗത്തില്‍ വന്ന ബസ് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കിണറ്റില്‍ നിന്നാണ് 21 മൃതദേഹങ്ങളും പുറത്തെടുത്തത്. കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോയെന്നറിയാന്‍ തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് സൂപ്രണ്ട് ആരതി സിങ് പറഞ്ഞു. മഹാരാഷ്ട്ര ഗതാഗത വകുപ്പിനു കീഴിലെ ബസാണ് അപകടത്തില്‍പെട്ടത്. ധൂലെ ജില്ലയില്‍നിന്ന് നാസിക്കിലെ കല്‍വാന്‍ ടൗണിലേക്ക് പോവുകയായിരുന്ന ബസ് എതിര്‍ദിശയില്‍ വന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. രണ്ടു വാഹനങ്ങളും കിണറ്റില്‍നിന്ന് പുറത്തെടുത്തു. ബസ് ഡ്രൈവറും മരിച്ചവരില്‍പെടുന്നു.
"
https://www.facebook.com/Malayalivartha