ട്രംപിനെ സ്വീകരിക്കാനൊരുങ്ങി സബർമതി ആശ്രമം; എല്ലാ ഒരുക്കങ്ങളും തയ്യാറെന്ന് ടൂറിസം സെക്രട്ടറി

മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമം അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സന്ദർശിക്കുമോ എന്നതിൽ അനിശ്ചിതത്വം തുടരുന്നു . ട്രംപ് സബർമതി സന്ദർശിക്കാനെത്തുമെന്നാണ് ഏറ്റവുമൊടുവിൽ വിദേശകാര്യമന്ത്രാലയം നൽകുന്ന സൂചന. എല്ലാ സജ്ജീകരണങ്ങളും സബർമതിയിൽ ഒരുക്കിക്കഴിഞ്ഞു. ഇനി ഔദ്യോഗിക സ്ഥിരീകരണം മാത്രമേ പുറത്തുവരേണ്ടതുള്ളൂ.
അഹമ്മദാബാദ് വിമാനത്താവളത്തിലാണ് ട്രംപ് നാളെ വന്നിറങ്ങുന്നത് . അവിടെ നിന്ന് റോഡ് ഷോയായി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയിലെത്തും. ഒരു കോടി ആളുകൾ സ്വീകരിക്കാനെത്തുമെന്നാണ് ട്രംപ് അവകാശപ്പെട്ടത്. 'നമസ്തേ ട്രംപ്' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിലൂടെ തനിക്ക് വൻ സ്വീകരണം കിട്ടുമെന്നും ട്രംപ് പ്രതീക്ഷിക്കുന്നു.
എന്നാൽ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ട്രംപിന്‍റെ സന്ദർശനത്തിനായി എല്ലാ സജ്ജീകരണങ്ങളും സബർമതി ആശ്രമത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ഗുജറാത്ത് സർക്കാരും വ്യക്തമാക്കി ,. ''എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും'', ടൂറിസം സെക്രട്ടറി മമ്ത വെർമ വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha
























