കാമുകന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ മുന്‍കാമുകനെ കാമുകി കൊലപ്പെടുത്തി

പതിനഞ്ചു വയസുകാരി കാമുകന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ മുന്‍കാമുകനായ യുവാവിനെ കൊലപ്പെടുത്തി. ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ കമല്‍ എന്ന പതിനാറുകാരനാണു കുത്തേറ്റുമരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേര്‍ അറസ്റ്റിലായതായാണ് റിപ്പോര്‍ട്ട്. താനുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടി പിന്നീടു മറ്റൊരു പയ്യനുമായി ഇഷ്ടത്തിലായതോടെ കൊല്ലപ്പെട്ട കമല്‍ ഇവരെ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു. പ്രശ്‌നപരിഹാരത്തിനെന്ന വ്യാജേന ഹോളി ദിനത്തില്‍ പെണ്‍കുട്ടി ഇയാളെ വിളിച്ചുവരുത്തി. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന പയ്യനെ കമല്‍ മര്‍ദിച്ചതോടെ മറഞ്ഞിരുന്ന നാലു സുഹൃത്തുക്കളും പുറത്തുവന്ന് ഇയാളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പ്രതികളില്‍ നാലുപേര്‍ ഇരുപതിനടുത്തു പ്രായമുള്ളവരും ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളുമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























