ആം ആദ്മിയില്‍ വീണ്ടും പ്രശ്‌നങ്ങള്‍, വിമത ശബ്ദം ഉയര്‍ത്തിയതിന് പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സാധ്യത

ആം ആദ്മി പാര്‍ട്ടിയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുന്നു. എഎപിയുടെ സ്ഥാപക നേതാക്കള്‍ക്കെതിരെയാണ് രൂക്ഷം വിമര്‍ശനവുമായി പാര്‍ട്ടി നേതാക്കള്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് പുറത്താക്കപ്പെട്ട ആം ആദ്മി സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവര്‍ക്കെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി നേതാക്കള്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഡല്‍ഹിയില്‍ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പിക്കാന്‍ യാദവും ഭൂഷണും ശ്രമിച്ചുവെന്ന് എ.എ.പി പ്രസ്താവനയില്‍ ആരോപിക്കുന്നു. ഇവരെ കൂടാതെ ശാന്തിഭൂഷണും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് പ്രസ്താവനയിലെ പ്രധാന ആരോപണം. ശാന്തി ഭൂഷണും പ്രശാന്ത് ഭൂഷണും ചേര്‍ന്ന് പാര്‍ട്ടിക്കെതിരെ ദേശീയ മാദ്ധ്യമങ്ങളില്‍ വാര്‍ത്ത നല്‍കി.
ആം ആദ്മി പാര്‍ട്ടി വിട്ടവരുടെ സംഘടനയായ അവാമിന്റെ ആരോപണങ്ങളെ പരസ്യമായി പിന്തുണച്ചുവെന്നും എ.എ.പി പ്രസ്താവനയില്‍ പറയുന്നു. ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഒരു പാഠം പഠിപ്പിക്കണം. അതിനുവേണ്ടി താന്‍ തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്കു വേണ്ടി പ്രചരണത്തിന് ഇറങ്ങില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരും അങ്ങനെ ചെയ്യണമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞതായും ആം ആദ്മി പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിക്കുന്നുണ്ട്. യോഗേന്ദ്ര യാദവിനെതിരെ എഎപി നേതാവ് അശുതോഷും രംഗത്തെത്തി. പ്രത്യേകം ചുമതലപ്പെടുത്തിയവരല്ലാതെ മറ്റാരും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കില്ലെന്നായിരുന്നു രാഷ്ട്രീയ ഉപദേശക സമിതി യോഗത്തിലെടുത്ത തീരുമാനം.
എന്നാല്‍, യോഗേന്ദ്ര യാദവ് ഈ തീരുമാനം ലംഘിക്കുകയും ചില വാര്‍ത്താ ചാനലുകള്‍ക്ക് അഭിമുഖം നല്‍കുകയും ചെയ്തു. അദേഹത്തിന്റെ ഈ നടപടി ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും ഈ പശ്ചാത്തലത്തിലാണ് പാര്‍ട്ടി ചില കാര്യങ്ങള്‍ തുറന്നു പറയാന്‍ തീരുമാനിച്ചതെന്നും അദേഹം വ്യക്തമാക്കി. ജനങ്ങള്‍ക്ക് മുന്നില്‍ യാദവിന്റേയും ഭൂഷണിന്റേയും മനസിലിരുപ്പ് തുറന്ന് കാണിക്കുകയാണ് ലക്ഷ്യം. പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവ് അല്ലാതെ മറ്റാരും മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്ന് ദേശീയ നിര്‍വാഹക സമിതി തീരുമാനിച്ചതാണ്. എന്നാല്‍ അത് ലംഘിച്ച് യോഗേന്ദ്ര യാദവ് ചില ടെലിവിഷന്‍ ചാനലുകള്‍ക്ക് അഭിമുഖം നല്‍കി ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നും മുതിര്‍ന്ന നേതാവ് അശുതോഷ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























