ഉടമസ്ഥത തെളിയിക്കാന്‍ കന്നുകാലികള്‍ക്കൊപ്പം സെല്‍ഫി

യു.പിയിലെ മോഹന്‍ലാല്‍ ഗഞ്ജിലെ കര്‍ഷകര്‍ക്കിപ്പോള്‍ പുതിയൊരു നിയമം കൂടി അനുസരിക്കേണ്ടതായി വന്നിരിക്കുകയാണ്. കന്നുകാലികളുടെ ഉടമസ്ഥാവകാശം തെളിയിക്കാനായി തങ്ങള്‍ വളര്‍ത്തുന്ന കന്നുകാലികളോടൊപ്പം നിന്ന് സെല്‍ഫി എടുത്ത് അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലെത്തിക്കാനാണ് ഇവര്‍ക്ക് പൊലീസുകാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഈ ചിത്രങ്ങള്‍ പിന്നീടുള്ള റഫറന്‍സിനായി ഉപയോഗിക്കും.
മോഹന്‍ലാല്‍ ഗഞ്ജ് സര്‍ക്കിള്‍ ഓഫീസര്‍ രാകേഷ് നായക് ആണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഇക്കാര്യം സമീപത്തെ എല്ലാ ഗ്രാമങ്ങളിലുള്ള സ്‌റ്റേഷനുകളിലും അറിയിച്ചിട്ടുണ്ട്. കന്നുകാലികളുടെ ഉടമസ്ഥതയെ സംബന്ധിച്ച തര്‍ക്കങ്ങള്‍ പ്രദേശത്ത് കൂടി വരുന്നതിനാലാണ് ഈ സംവിധാനം നടപ്പിലാക്കുന്നതെന്ന് നായക് പറഞ്ഞു.
രണ്ടാഴ്ച മുന്പാണ് കാണാതെ പോയ എരുമയുടെ ഉടമസ്ഥാവകാശം പറഞ്ഞ് രണ്ട് പേര്‍ ഗോസായിഗഞ്ജ് പൊലീസ് സ്‌റ്റേഷനിലെത്തിയത്. യഥാര്‍ത്ഥ ഉടമയെ കണ്ടെത്താനായി ഡി.എന്‍.എ ടെസ്റ്റ് വരെ നടത്തേണ്ടി വന്നിരുന്നു. ഇപ്പോഴും ഈ കേസില്‍ തീരുമാനമായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























