ഇന്ത്യയുടെ സുരക്ഷയാണ് ബിജെപിയ്ക്ക് പ്രധാനപ്പെട്ടതെന്ന് രാജ്‌നാഥ് സിങ്, രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും രാജ്‌നാഥ് സിങ്

ജമ്മു കശ്മീരില്‍ വിഘടനവാദി നേതാവിനെ വിട്ടയച്ചതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രംഗത്തെത്തി. ബിജെപിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടത് ഇന്ത്യയുടെ സുരക്ഷയാണെന്നും ജമ്മു കശ്മീരില്‍ പിഡിപിയുമായി ഉണ്ടാക്കിയ സഖ്യസര്‍ക്കാരല്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരില്‍ വിഘടനവാദി നേതാവിനെ വിട്ടയച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് തൃപ്തികരമല്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരണം തേടിയിട്ടുണ്ടെന്ന് പറഞ്ഞ ആഭ്യന്തരമന്ത്രി, ജമ്മു കശ്മീരിലെ ബിജെപി-പിഡിപി സഖ്യസര്‍ക്കാരിന്റെ ഭാവിയെക്കുറിച്ച് സംസാരിക്കാന്‍ വിസമ്മതിച്ചു.
ഭാവിയില്‍ രാഷ്ട്രീയ തടവുകാരെ വിട്ടയക്കുമ്പോള്‍ ഇതുസംബന്ധിച്ച് കോടതി പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്നു ഉറപ്പാക്കുമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മുഫ്തി മുഹമ്മദ് സയീദ് രാജ്‌നാഥ് സിങ്ങിനെ ഫോണില്‍ വിളിച്ച് ഉറപ്പു നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പിഡിപിയുമായുള്ള സഖ്യത്തേക്കാളും ബിജെപിക്ക് പ്രധാനം രാജ്യത്തിന്റെ സുരക്ഷയാണെന്ന പ്രസ്താവനയുമായി മന്ത്രി രംഗത്തെത്തിയത്. ഇനിമുതല്‍ ബിജെപിയുമായി കൂടിയാലോചിക്കാതെ ഒരു വിഘടനവാദി നേതാവിനെ പോലും ജമ്മു കശ്മീരില്‍ വിട്ടയക്കില്ലെന്നും പിഡിപി, സഖ്യകക്ഷിയായ ബിജെപിക്ക് ഉറപ്പു നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആലത്തെ അറസ്റ്റ് ചെയ്യാന്‍ ബിജെപി പിഡിപിക്ക് നിര്‍ദേശം നല്‍കിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
അതിനിടെ, ജമ്മു കശ്മീര്‍ സര്‍ക്കാര്‍ 800ല്‍ പരം വിഘടനവാദികളെക്കൂടി ജയിലുകളില്‍ നിന്നും വിട്ടയക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം ഇന്നും പാര്‍ലമെന്റില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. സംസ്ഥാന ഗവര്‍ണര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാമര്‍ശങ്ങളുണ്ടോയെന്നും പ്രതിപക്ഷം സര്‍ക്കാരിനോട് ചോദിച്ചു. കശ്മീര്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്നലെ പരസ്യമായി രംഗത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ അപലപിക്കുന്നുവെന്നു പ്രഖ്യാപിച്ച പ്രധാനമന്ത്രി ലോക്‌സഭയില്‍ പാര്‍ലമെന്റിന്റെയും രാജ്യത്തിന്റെയും രോഷത്തില്‍ പങ്കുചേര്‍ന്നു. സഭയുടെ വികാരം പൂര്‍ണമായി ഉള്‍ക്കൊള്ളുന്നു. രാജ്യത്തിന്റെ അഖണ്ഡത ചോദ്യംചെയ്യാന്‍ ആരെയും അനുവദിക്കില്ല. കേന്ദ്ര സര്‍ക്കാരിന്റെ അറിവില്ലാതെ കൈക്കൊണ്ട നടപടിയില്‍ സംസ്ഥാനത്തിന്റെ വിശദീകരണം ലഭിച്ചശേഷം നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി ഇന്നലെ ഉറപ്പ് നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























