സമയമായില്ല പോലും... പാര്‍ട്ടിയില്‍ നിന്ന് രണ്ടാഴ്ചത്തെ അവധിയെടുത്ത രാഹുല്‍ ഗാന്ധി അവധി നീട്ടി

പാര്‍ട്ടിയില്‍ നിന്നു രണ്ടാഴ്ചത്തെ അവധിയെടുത്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവധി നീട്ടിയതായി റിപ്പോര്‍ട്ട്. പാര്‍ട്ടി അറിയിച്ചതനുസരിച്ച് അദ്ദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍, രാഹുല്‍ ഈ ആഴ്ച അവസാനത്തോടുകൂടിയെ തിരിച്ചെത്തൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
പാര്‍ട്ടിയുടെ ഭാവിപരിപാടികളെക്കുറിച്ച് ചിന്തിക്കാനും തീരുമാനമെടുക്കാനുമായാണ് രാഹുല്‍ അവധിയില്‍ പ്രവേശിക്കുന്നത് എന്നായിരുന്നു കോണ്‍ഗ്രസിന്റെ വിശദീകരണം. എന്നാല്‍, അദ്ദേഹം എവിടെയാണെന്ന കാര്യം പുറത്തുവിടാന്‍ പാര്‍ട്ടി തയാറായതുമില്ല. പാര്‍ലമെന്റില്‍ നിര്‍ണായകമായ ബില്ലുകള്‍ പാസാക്കാനുള്ള നീക്കങ്ങള്‍ നടക്കുമ്പോള്‍ രാഹുലിന്റെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു.
കഴിഞ്ഞ ദിവസം കേരള സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് മേത്ത എന്നിവര്‍ മരിച്ചപ്പോഴും മുലായം സിങ് യാദവ് ആശുപത്രിയിലായിരുന്നപ്പോഴും രാഹുല്‍ ഗാന്ധിയുടെ പേരില്‍ എഐസിസി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹം അവധി കഴിഞ്ഞ് മടങ്ങിയെത്തിയെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു. എന്നാല്‍, രാഹുല്‍ ഈ ആഴ്ച അവസാനം മാത്രമേ തിരിച്ചെത്തു എന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























