ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്നു നിയമസഭയില്‍ വിശ്വാസവോട്ടു തേടും, വിപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്നു നിയമസഭയില്‍ വിശ്വാസവോട്ടു തേടും. ഭൂരിപക്ഷം തെളിയിക്കാന്‍ നിതീഷിനു ഗവര്‍ണര്‍ മൂന്നാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. കഴിഞ്ഞമാസമാണ് നിതീഷ് കുമാര്‍ ജിതന്‍ റാം മാഞ്ചിയില്‍ നിന്ന് അധികാരം ഏറ്റെടുത്തത്.
നിയമസഭയില്‍ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കുകയാണ്. 233 അംഗങ്ങളുള്ള സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത് 117 പേരുടെ പിന്തുണയാണ്. ജെഡിയു (സ്പീക്കര്‍ ഉള്‍പ്പെടാതെ 97), ആര്‍ജെഡി-24, കോണ്‍ഗ്രസ്-5, സിപിഐ-1, സ്വതന്ത്രര്‍-3 എന്നിങ്ങനെ 130 പേര്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് ജെഡിയു നേതാവ് വിജയ്കുമാര്‍ ചൗധരി പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചിയെ അനുകൂലിക്കുന്ന 12 വിമത ജെഡിയു എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ സ്വീകരിക്കുന്ന നിലപാട് ശ്രദ്ധേയമാവും. വിമതരുടെ പിന്തുണയില്ലാതെ തന്നെ ഭൂരിപക്ഷം ഉറപ്പാക്കിയിട്ടുണ്ടെങ്കിലും പാര്‍ട്ടി വിപ്പു ലംഘിച്ചാല്‍ മാഞ്ചി അനുകൂലികള്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാനാണ് ജെഡിയുവിന്റെ നീക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























