മമതയുടെ പെയിന്റിംഗ്: വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സി.ബി.ഐ, ചിത്രങ്ങള്‍ വാങ്ങിയ വ്യക്തികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കണമെന്ന് സിബിഐ

മമതാ ബാനര്‍ജി വരച്ച ചിത്രങ്ങള്‍ വിറ്റതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസിന് സി.ബി.ഐ നോട്ടീസയച്ചു. രണ്ടു കോടി രൂപയ്ക്ക് വിറ്റുപോയ മുഖ്യമന്ത്രിയുടെ ചിത്രങ്ങളുടെ കാന്‍വാസിന്റെ വിലയും ഇവ വാങ്ങിയ വ്യക്തിയുടെ വിശദാംശങ്ങളുമാണ് സി.ബി.ഐ ആവശ്യപ്പെടുന്നത്. ശാരദാ ചിട്ടി കുംഭകോണത്തില്‍ അന്വേഷണം നടത്തുന്ന സി.ബി.ഐ 2010 മുതല്‍ 2014 വരെ പാര്‍ട്ടിക്ക് ലഭിച്ച സംഭാവനകളുടെയും, പാര്‍ട്ടിയുടെ സംഘടനയായ ജാഗോ ബംഗ്ലാ ഈ വര്‍ഷങ്ങളില്‍ കിട്ടിയ പരസ്യങ്ങളുടെയും വിശദാംശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
സി.ബി.ഐ പാര്‍ട്ടിയുടെ ആള്‍ ഇന്ത്യ ജനറല്‍ സെക്രട്ടറിക്ക് അയച്ച നോട്ടീസ് കൈപ്പറ്റിയതായി സുബ്രതാ ബക്ഷി അറിയിച്ചു. എന്നാല്‍ ഉടനെ ഇതിനെക്കുറിച്ച് പ്രതികരിക്കാനാവില്ലെന്നും മുകുള്‍ റോയ്ക്ക് ശേഷം സെക്രട്ടറി സ്ഥാനത്തെത്തിയ ഇദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നോട്ടീസിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജിയും തൃണമൂല്‍ രാജ്യസഭാ നേതാവ് ഡെറിക് ഒബ്രിയനും അറിയിച്ചത്.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മമതയുടെ ചിത്രങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ മോഡി പ്രചാരണ വേളയില്‍ ഉന്നയിച്ചിരുന്നു. ബംഗാള്‍ സന്ദര്‍ശനവേളയില്‍ തന്റെ സംശയങ്ങള്‍ ഊന്നിപ്പറഞ്ഞ മോഡി ചിത്രങ്ങളുടെ വിപണനത്തിനായി ശാരദാ ഫണ്ട് ഉപയോഗിച്ചിരിക്കാമെന്ന് സൂചിപ്പിച്ചിരുന്നു. സി.ബി.ഐ നോട്ടീസ് പ്രസക്തമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാഹുല്‍ സിന്‍ഹ അഭിപ്രായപ്പെട്ടു. സി.ബി.ഐയുടെ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി പറഞ്ഞ ഇടതുപക്ഷ നേതാവ് മനോജ് ഭട്ടാചാര്യ പ്രശ്‌നം നീട്ടികൊണ്ടുപോകാന്‍ പാടില്ലെന്നും അത് കുറ്റവാളികളെ രക്ഷപ്പെടാന്‍ സഹായിക്കുമെന്നും വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























