ഉമാ ഭാരതിയ്ക്കായി ട്രെയിന്‍ കാത്തുകിടന്നു, സംഭവം അറിഞ്ഞിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍

കേന്ദ്ര ജലവിഭവ മന്ത്രി ഉമാ ഭാരതിയ്ക്കുവേണ്ടി പ്രവര്‍ത്തകര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയിട്ടു. ആയിരക്കണക്കിനു യാത്രക്കാരുമായി പോകുന്ന ട്രെയിന്‍ ആര്‍ക്കും വേണ്ടിയും കാത്തുകിടക്കാത്തതാണ്. എന്നാല്‍ ഝാന്‍സി റെയില്‍വേ സ്‌റ്റേഷനില്‍ ഉമാ ഭാരതി എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള ഗുരുദ്വാരാ എക്‌സപ്രസ് തീവണ്ടി അപായ ചങ്ങല വലിച്ച് പ്രവര്‍ത്തകര്‍ നിര്‍ത്തിയിടുകയായിരുന്നു. ഉമാഭാരതിയെത്തിയ ശേഷമാണ് ട്രെയിന്‍ യാത്രയാരംഭിച്ചത്. എന്നാല്‍ റെയില്‍വേ അധികൃതര്‍ വാര്‍ത്ത നിഷേധിച്ചു. ഇത്തരത്തിലൊരു സംഭവം നടന്നതായി അറിയില്ലെന്ന് ഉത്തര-മദ്ധ്യ റെയില്‍വേ വക്താവ് രവി പ്രകാശ് പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























