മുഫ്തിക്കെതിരെ ആഞ്ഞടിച്ച് ശിവസേന, കാശ്മീര്‍ മുഖ്യമന്ത്രി വിഘടനവാദികളുടെ ഗോഡ്ഫാദറാണെന്നും, മുഫ്തിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ശിവസേന ആവശ്യപ്പെട്ടു

ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയിദിനെതിരെ ആഞ്ഞടിച്ച് ശിവസേന രംഗത്തെത്തി. സെയിദ് വിഘടനവാദികളുടെ ഗോഡ്ഫാദറാണെന്നാണ് പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലൂടെ സേന ആരോപിച്ചിരിക്കുന്നത്. സെയിദിനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നും ശിവസേന ആവശ്യപ്പെട്ടു. വിഘടനവാദി നേതാവ് മസ്രത് ആലത്തിനെ മോചിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് മുഫ്തിക്കെതിരെ ശിവസേന പ്രതികരണവുമായി മുന്നോട്ട് വന്നത്. കാശ്മീരിലെ വിഘടനവാദികള്‍ക്ക് ഒരു ഗോഡ്ഫാദറിനെ ലഭിച്ചെന്നും അത് അവരുടെ ശക്തി വര്‍ദ്ധിപ്പിച്ചെന്നും സേന ആരോപിച്ചു. ബി.ജെ.പിയുടെ കാശ്മീരിലെ സഖ്യ കക്ഷിയായ പി.ഡി.പിക്ക് അവസ്ഥ കൂടുതല്‍ വഷളാക്കാനാണ് താല്‍പര്യമെന്നും അല്ലാതെ പ്രശ്‌നം അവസാനിപ്പിക്കാന്‍ ഉദ്ദേശമില്ലെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ ദൂതന്‍ അബ്ദുള്‍ ബാസിതും വിഘടനവാദി നേതാവ് സെയിദ് അലി ഷാ ഗിലാനിയുമായി കൂടിക്കാഴ്ച നടത്തിയത് സയിദിന്റെ പ്രചോദനത്തിലായിരുന്നു. കൂടിക്കാഴ്ചയില്‍ ജമ്മു കാശ്മീരിന്റെ നിലവിലുള്ള അവസ്ഥയെപ്പറ്റിയുള്ള വിശദമായ ചര്‍ച്ച നടന്നിരുന്നു. എല്ലാം വളരെ പെട്ടെന്നാണ് നടന്നത്. കാശ്മീരില്‍ നടക്കുന്നതെല്ലാം രാജ്യത്തിന്റെ താല്‍പര്യ പ്രകാരമല്ല നടക്കുന്നത്. നിങ്ങള്‍ക്ക് വേണ്ടതെല്ലാം ചെയ്‌തോളൂ എന്നാല്‍ ഇന്ത്യയെ പ്രശ്‌നത്തിലാക്കരുത്. രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളുടെ ഭാഗമാകരുത്. മസ്രത്ത് ആലത്തെപോലുള്ള വിഘടനവാദികളെ മോചിപ്പിക്കുന്നത് തീവ്രവാദികളെ സഹായിക്കുന്നതിന് തുല്യമാണ്. അതിനാല്‍ മുഫ്തി സെയിദിനെ അറസ്റ്റ് ചെയ്ത് അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും സേന വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























