മിസ ഭാരതി ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പ്രസംഗിച്ചിട്ടില്ലെന്ന് അധികൃതര്‍

അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പ്രസംഗിച്ചെന്നു കാട്ടി ഫേസ്ബുക്കില്‍ ചിത്രം പ്രസിദ്ധീകരിച്ച മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിയുടെ കള്ളത്തരം പൊളിഞ്ഞു. മിസ ഭാരതിയെ പ്രാസംഗികയായി തങ്ങള്‍ ക്ഷണിച്ചിട്ടില്ലെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാല അധികൃതര്‍ പത്രക്കുറിപ്പ് ഇറക്കിയതോടെയാണ് കള്ളത്തരം പൊലിഞ്ഞത്. ഇന്ത്യ കോണ്‍ഫറന്‍സ് പരിപാടിയില്‍ മിസയെ ശ്രോതാക്കളില്‍ ഒരാളായി മാത്രമാണ് ക്ഷണിച്ചതെന്നാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്.
ഹാര്‍വാര്‍ഡ് സര്‍വകലാശാല സംഘടിപ്പിച്ച ഇന്ത്യ കോണ്‍ഫറന്‍സ് പരിപാടിയില്‍ പ്രസംഗിക്കുന്നുവെന്ന തരത്തിലാണ് മിസ ഭാരതി ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ മിസ അവിടെ പ്രഭാഷണം നടത്തിയിട്ടില്ല. യുഎസിലെ മാദ്ധ്യമങ്ങളൊന്നും അവരുടെ പ്രസംഗത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നടക്കുന്ന മാര്‍ച്ച് ഏഴിനും എട്ടിനും നടന്ന ഇന്ത്യ കോണ്‍ഫറന്‍സിലേക്ക് തനിക്ക് ക്ഷണം ലഭിച്ചെന്ന് മിസ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പിന്നീട് കോണ്‍ഫറന്‍സ് നടക്കുന്ന സ്‌റ്റേജില്‍ അവര്‍ ഇരിക്കുന്നതായും സദസിനോട് സംവദിക്കുന്നതായുമുള്ള ചിത്രങ്ങളും മിസ പോസ്റ്റ് ചെയ്തിരുന്നു. ചിത്രങ്ങളെല്ലാം ബിഹാറിലെ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. കോണ്‍ഫറന്‍സിന് ശേഷം തെറ്റിദ്ധാരണാജനകമായി ചിത്രങ്ങളെടുക്കുകയായിരുന്നു മിസയെന്നാണ് ആരോപണം. യുഎസില്‍ തന്നെ തുടരുന്ന മിസ ഇതുവരെ വിവാദങ്ങളോട് പ്രതികരിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























