ആംആദ്മിയില്‍ കലാപം, പ്രശാന്ത് ഭൂഷനെയും യോഗേന്ദ്രയാദവിനെയും പുറത്താക്കണമെന്ന് ആംആദ്മി എംഎല്‍എമാര്‍

ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, ശാന്തി ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവരെ പുറത്താക്കണമെന്ന് ആവശ്‌പ്പെട്ട് എപിപി എംഎല്‍എമാര്‍ രംഗത്തെത്തി. ഇതിനായി എംഎല്‍മാര്‍ ഒപ്പ് ശേഖരണവും ആരംഭിച്ചു. കരാവാള്‍ നഗര്‍ എം.എല്‍.എയായ കപില്‍ മിശ്രയാണ് ഈ കാമ്പയിന് നേതൃത്വം നല്‍കുന്നത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയ നേതാക്കള്‍ക്കെതിരെ പരാതി നല്‍കുന്നതിന് പാര്‍ട്ടിയിലെ മറ്റ് എം.എല്‍.എമാരില്‍ നിന്നും നല്ല പ്രതികരണമാണ് തനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നതെന്ന് കപില്‍ പറഞ്ഞു.
ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പരാജയത്തിനായി യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ശാന്തി ഭൂഷണും ശ്രമിച്ചതായി എഎപി കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയും നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളായ യാദവും ഭൂഷണും പോലുള്ളവരെ കുറ്റപ്പെടുത്തുന്നത് വേദനാജനകമാണെന്ന് രാജേഷ് ഗാര്‍ഗ് പറഞ്ഞു. ഇവര്‍ ചെയ്യുന്നത് തെറ്റാണ്. അധികാരത്തിനു വേണ്ടി എന്തും ചെയ്യുന്നതിനു തുല്യമാണിതെന്നും ഗാര്‍ഗ് കൂട്ടിച്ചേര്‍ത്തു.
പ്രകൃതിചികിത്സ കഴിഞ്ഞ് തിരിച്ചെത്തുന്ന അരവിന്ദ് കേജ്‌രിവാളിന് നിവേതനം നല്‍കാമാണ് എംഎല്‍എമാര്‍ ഒപ്പ് ശേഖരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























