കോവിഡ് 19 : ബാങ്ക് ഇടപാടുകൾ ഇനി ഓൺലൈനിൽ ; ജീവനക്കാരുടെ എണ്ണം കുറച്ചു

കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ ഇടപാടുകാർ ബാങ്ക് സന്ദർശനം പരമാവധി ഒഴിവാകാക്കണമെന്നു ബാങ്കുകളുടെ അഭ്യർത്ഥന . കൊറോണ പടരുന്നത് തടയുന്നതിന്റെ ഭാഗമായി ബാങ്ക് ശാഖകളിലെ ജീവനക്കാരുടെ എണ്ണം കുറച്ചിട്ടുണ്ട്... ബാങ്കുകളിൽ പകുതി ജീവനക്കാർ പ്രവർത്തിച്ചാൽ മതി എന്നാണ് നിർദ്ദേശം . ബാങ്കുകളുടെ സേവനങ്ങളും പരിമിതപ്പെടുത്തിയിട്ടുണ്ട്
ഇടപാടുകാർ പരമാവധി ഓൺലൈൻ സേവനങ്ങളിലേക്ക് മാറണം എന്ന് ബാങ്ക് അഭ്യർത്ഥിക്കുന്നു .ശാഖയിലെത്തി പാസ്ബുക്ക് പതിപ്പിക്കണ്ടതില്ല. മൊബൈലിൽ മിസ്ഡ്കോൾ വഴി അക്കൗണ്ട് ബാലൻസ് അറിയാം. മൊബൈൽ ബാങ്കിങ് ആപ് വഴിയും അക്കൗണ്ടിലെ തുകയറിയാം. ഓൺലൈൻ വഴി പണം അയക്കാൻ ബാങ്കിന്റെ മൊബൈൽ ആപ് ഉപയോഗിക്കാം.
ആർടിജിഎസ്, എൻ ഇ എഫ്ടി സംവിധാനങ്ങളും പ്രയോജനപ്പെടുത്താം.വായ്പകളെക്കുറിച്ചുള്ള അന്വേഷണം മൊബൈൽ വഴിയാക്കാം. ബാങ്ക് വെബ്സൈറ്റിലൂടെ ഓൺലൈൻ അപേക്ഷ നൽകാം. പണം പിൻവലിക്കാൻ എടിഎം ഉപയോഗിക്കാം. എടിഎം ഉപയോഗത്തിനുമുമ്പും ശേഷവും കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുകയോ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യണം.
പണം അടയ്ക്കാനും എടിഎം കൗണ്ടറുകളിലെ ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ ഉപയോഗിക്കാം.ശാഖകളിൽ കാഷ്യർ, ഫ്രണ്ട് ഓഫീസ് സ്റ്റാഫ് തുടങ്ങിയവർ ശരിയായ അകലം പാലിച്ചുമാത്രം ഇടപാടുകാരുമായി ആശയവിനിമയം നടത്തണം. മാസ്ക് ഉപയോഗിക്കണം.
കറൻസി നോട്ടുകളുടെ ക്രയവിക്രയം പരമാവധി ഒഴിവാക്കണം. ഇടപാടുകൾ എല്ലാം ഡിജിറ്റൽ ആക്കണം. കഴിയുന്നത്ര എടിഎം കാർഡ് പിഒഎസ് മെഷിനിൽ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ ശ്രമിക്കണമെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ കേരള സംസ്ഥാന സെക്രട്ടറി ശ്രീനാഥ് ഇന്ദുചൂഡൻ പറഞ്ഞു.
https://www.facebook.com/Malayalivartha

























