ഷാഹിന്‍ബാഗിലും ജാമിഅ മില്ലിയയിലും പൗരത്വ വിരുദ്ധ സമരപന്തലിനടുത്ത് പെട്രോള്‍ ബോംബ് സ്‌ഫോടനം

രാജ്യതലസ്ഥാനത്തെ ഷഹീന്‍ബാഗ് സമരപന്തലിനടുത്ത് സ്‌ഫോടനം. പെട്രോള്‍ ബോംബ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്.ബൈക്കിലെത്തിയ അജ്ഞാതര്‍ പൗരത്വ വിരുദ്ധസമരപന്തലിനടുത്തേക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജാമിഅ മില്ലിയയിലെ പൗരത്വ വിരുദ്ധ സമരകേന്ദ്രമായ ഏഴാം നമ്പര്‍ ഗേറ്റിലും സ്‌ഫോടനം നടന്നാതായി റിപ്പോര്‍ട്ടുണ്ട്.പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭ പന്തൽ ലക്ഷ്യം വെച്ചാണ് പെട്രോൾ ബോംബെറിഞ്ഞതെന്ന് സമരക്കാർ ആരോപിച്ചു. ജനത കർഫ്യു ആയതിനാൽ സമരക്കാർ കുറവായിരുന്നു.
ജാമിഅ മില്ലിയ സര്‍വകലാശാലക്ക് മുന്നില്‍ ഇന്ന് രാവലെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിയുതിര്‍ത്തായി വിദ്യാര്‍ഥികള്‍ പറഞ്ഞു. ജാമിഅ മില്ലിയ ആറാം നമ്പ൪ ഗേറ്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്
സ്ഥലത്തെ സി.സി.ടി.വി പരിശോധിച്ച് അക്രമിയെ ഉടന്‍ പിടികൂടുമെന്ന് ഡി.സി.പി അറിയിച്ചു.
ആഗോള തലത്തില്‍ പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസ് ഷഹീന്‍ബാഗിലെ സമരം അവസാനിപ്പിക്കാനുള്ള തന്ത്രം മാത്രമാണെന്ന് പ്രതിഷേധക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളോ ആസൂത്രണം ചെയ്ത് നടപ്പാക്കിയ തന്ത്രമാണ് കൊറോണയെന്ന് അവര്‍ പറഞ്ഞു. മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്കും കൊറോണ വൈറസ് ബാധിച്ചേക്കാം. എന്നാല്‍ ആരും അവരോട് യാത്ര നിര്‍ത്താന്‍ ആവശ്യപ്പെടുന്നില്ല. അതേസമയം, ഷഹീന്‍ ബാഗിലെ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ഞങ്ങള്‍ പ്രതിഷേധത്തിന് വന്നാല്‍ കൊറോണ വൈറസ് ബാധിക്കുമെന്നുണ്ടോ? നമ്മുടെ വീടുകളില്‍ പോലും കൊറോണ വന്നേക്കാം. എന്നിട്ടും നമ്മള്‍ വീടുകളില്‍ നിന്ന് പുറത്തു പോകുന്നില്ലേ? കുട്ടികള്‍ സ്‌കൂളില്‍ പോകുന്നു, മെട്രോയില്‍ കയറുന്നു, മാര്‍ക്കറ്റിലേക്ക് പോകുന്നു. എന്തിന് 10 പേര്‍ പാര്‍ലമെന്റില്‍ ഇരുന്നാല്‍ അവര്‍ക്ക് രോഗം വരില്ലേ? പ്രതിഷേധം നീക്കം ചെയ്യാന്‍ ഒന്നുകില്‍ അമിത് ഷാ അല്ലെങ്കില്‍ കെജ്രിവാള്‍ ആസൂത്രണം ചെയ്ത ഒരു പദ്ധതി മാത്രമാണിത്'. പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു. ഡല്‍ഹി സര്‍ക്കാര്‍ അടുത്തിടെ 1897 ലെ എപ്പിഡമിക് ഡിസീസ് ആക്ട് പ്രാബല്യത്തില്‍ വരുത്തിയിരുന്നു. രാജ്യ തലസ്ഥാനത്ത് 50ലധികം ആളുകളുടെ സാമൂഹിക, മത, രാഷ്ട്രീയ സമ്മേളനങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയതായും ആം ആദ്മി പാര്‍ട്ടി പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു. വൈറസ് ബാധ കണക്കിലെടുത്ത് എല്ലാ ഷോപ്പിംഗ് മാളുകളും സിനിമാ തിയേറ്ററുകളും പൊതു സ്ഥലങ്ങളും ഡല്‍ഹിയില്‍ അടച്ചുപൂട്ടുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സാമൂഹിക അകലം പാലിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, കൊറോണ വൈറസ് ഒരു ഗൂഢാലോചനയാണെന്നാണ് ഷഹീന്‍ ബാഗിലെ സ്ത്രീകള്‍ ഇപ്പോഴും കരുതുന്നത്.
https://www.facebook.com/Malayalivartha

























