കൊറോണ വൈറസ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും രണ്ടാഴ്ച മാത്രം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ പോരെന്ന് ആണ് ഏറ്റവും പുതിയ പഠനം.... കേംബ്രിഡ്ജ് സര്‍വ്വകലാശാല ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ ആന്റ് ഹോസ്പിറ്റല്‍ എപിഡമോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്......

ലോകമെമ്പാടും ആശങ്ക നിറച്ചു കൊണ്ട് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെ ചൈനയിലെ വുഹാനില്‍ പടര്‍ന്നുപിടിച്ച നോവല്‍ കൊറോണ വൈറസ് മൂന്നുമാസത്തിനകം ലോകത്തിലെ നൂറിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. കോവിഡ്-19 എന്ന് ലോകാരോഗ്യസംഘടന പേരിട്ട ഈ നോവല്‍ കൊറോണ വൈറസ് ആഗോളതലത്തില്‍ വ്യാപിക്കാനും വൈറസ് വ്യാപനം ശക്തമാവാനും വളരെ ഉയര്‍ന്ന സാധ്യതയാണ് (very high risk) ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്
രോഗ പ്രതിരോധത്തിന്റെ ഭാഗമായി രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയാനാണ് ഇപ്പോൾ ആരോഗ്യ വിദഗ്ദർ ആവശ്യപ്പെടുന്നത് . എന്നാൽ കൊറോണ വൈറസ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും രണ്ടാഴ്ച മാത്രം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ പോരെന്ന് ആണ് ഏറ്റവും പുതിയ പഠനം. കേംബ്രിഡ്ജ് സര്‍വ്വകലാശാല ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ ആന്റ് ഹോസ്പിറ്റല്‍ എപിഡമോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്......
കോവിഡ് സ്ഥിരീകരിച്ച ചിലര്‍ക്ക് ക്വാറന്റൈന്‍ രണ്ടാഴ്ചയിലധികം വേണ്ടി വരുമെന്നാണ് പുതിയ പഠനം പറയുന്നത് . വിവിധ രാജ്യങ്ങൾ പിന്തുടരുന്ന ക്വാറന്റൈൻ മാതൃകയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പഴുതടച്ചതല്ലെന്ന് തെളിയിക്കുന്ന പഠനമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.......
ജനുവരി 20നും ഫെബ്രുവരി 12നുമിടയില്‍ 175 കേസുകള്‍ പഠിച്ചാണ് പുതിയ നിഗമനത്തിലെത്തിയത്. ചൈനയിലേക്ക് യാത്ര പോയ ഒരു സംഘം ആളുകളെയും നിരീക്ഷിച്ചാണ് ഈ പഠനം പൂർത്തിയാക്കിയതിന് ജേർണലിൽ പറയുന്നുണ്ട്..
പഠനത്തിന് പരിഗണിച്ചവരുടെ ശരാശരി പ്രായം 41.2 വയസ്സാണ്. ചൈനയിലേക്ക് യാത്രപോയ ഒരു സംഘം ആളുകളുടെയും അവരില്‍ നിന്ന് രോഗം പകര്‍ന്ന മറ്റ് ആളുകളെയും നിരീക്ഷിച്ചാണ് ഈ പഠനം നടത്തിയത്......
യാത്ര ചെയ്ത സംഘത്തിലെയും അവരില്‍ നിന്ന് രോഗം പകര്‍ന്നവരുടെയും രോഗ ലക്ഷണങ്ങള്‍ പ്രത്യേകം പഠന വിഷയമാക്കിയിരുന്നു... ഇവരുടെരോഗ ലക്ഷണങ്ങൾ ഏതാണ്ട് സമാനമായിരുന്നു എന്നാണു കണ്ടെത്തിയത് . ഇരു സംഘങ്ങളിലെയും ഏകദേശം 81 ശതമാനം പേരും പനി ലക്ഷണങ്ങൾ കാണിച്ചപ്പോൾ 40നും 44 ശതമാനത്തിനുമിടയിലുള്ളവര്‍ ചുമ ലക്ഷണങ്ങളാണ് കാണിച്ചത് . ചൈനയിലേക്ക് യാത്ര ചെയ്ത സംഘത്തിന്റെ ഇന്‍ക്യുബേഷന്‍ കാലാവധി ഏറ്റവും ചുരുങ്ങിയത് ഒരു ദിവസത്തിനും 3.8 ദിവസത്തിനുമിടയിലായിരുന്നു.
അതായത് 95% പേരും ഈ ദിവസത്തിനുള്ളില്‍ തന്നെ രോഗ ലക്ഷണങ്ങള്‍ കാണിച്ചു. എന്നാല്‍ യാത്ര ചെയ്യാതെ രോഗം ബാധിച്ചവരുടെ ഇന്‍ക്യുബേഷന്‍ പിരീഡ് 12.1 ദിവസത്തിനും 17.1 ദിവസത്തിനും ഇടയിലായിരുന്നു. അതായത് ശരാശരി 14.6 ദിവസം. ചില രോഗികളിലെങ്കിലും രോഗലക്ഷണങ്ങള്‍ 14 ദിവസത്തിനു ശേഷവും കാണിക്കാം എന്നതാണ് ഇത് കൊണ്ട് മനസ്സിലാകുന്നത് എന്നും പഠനത്തിൽ പറയുന്നുണ്ട്
14 ദിവസത്തെ ഇന്‍ക്യുബേഷന്‍ പീരീഡാണ് ഇപ്പോള്‍ വിവിധ സര്‍ക്കാരുകള്‍ നിഷ്‌കര്‍ഷിക്കുന്നത്. നിലവിലെ സര്‍ക്കാരുകളെല്ലാം 14 ദിവസത്തെ ഇന്‍ക്യുബേഷന്‍ പിരീഡ് അടിസ്ഥാനമാക്കിയുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനത്തെ പഴുതടച്ച രീതിയില്‍ തടുക്കാന്‍ 14 ദിവസത്തെ ഇന്‍ക്യുബേഷന്‍ പിരീഡ് പര്യാപ്തമല്ല എന്നാണ് പുതിയ പഠനം വെളിവാക്കുന്നത്....
കഴിഞ്ഞ ദിവസം 'ദി ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണല്‍ ' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും പറയുന്നത് കൊറോണ വൈറസിന് ചില രോഗികളിൽ അഞ്ചാഴ്ച അതായതു മുപ്പത്തിയേഴ് ദിവസം വരെ ഒരാളുടെ ശ്വാസനാളിയില്‍ വസിക്കാന്‍ കഴിയുമെന്നാണ്. കൊറോണ ബാധിച്ച ചില രോഗികളെ പരിശോധിച്ചതില്‍ നിന്നാണ് ഇത് വ്യക്തമായത് എന്ന് ലേഖനത്തില്‍ പറയുന്നു. പത്തൊന്‍പതു ഡോക്ടർമാരുടെ സംഘം ഗവേഷകര്‍ 191 രോഗികളെ നിരീക്ഷിച്ച ശേഷമാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഇതില്‍ 54 രോഗികള്‍ മരണപ്പെട്ടിരുന്നു
https://www.facebook.com/Malayalivartha

























