രാജ്യത്ത് കൊറോണ വൈറസ് ബാധ രൂക്ഷമായതോടെ നിയന്ത്രണങ്ങളേര്‍പ്പെടുത്തി ജമ്മു കാശ്മീര്‍...മാര്‍ച്ച് 31 വരെ ജമ്മു കാശ്മീര്‍ പൂര്‍ണ്ണമായും അടച്ചിടും

രാജ്യത്ത് കൊറോണ വൈറസ് ബാധ രൂക്ഷമായതോടെ നിയന്ത്രണങ്ങളേര്‍പ്പെടുത്തി ജമ്മു കാശ്മീര്‍. മാര്‍ച്ച് 31 വരെ ജമ്മു കാശ്മീര്‍ പൂര്‍ണ്ണമായും അടച്ചിടുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ അറിയിച്ചു. മൂന്നിലധികം ആളുകളുടെ പൊതു സമ്മേളനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. അവശ്യ വസ്തുക്കളുടെ നീക്കത്തെ നിയന്ത്രണം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, തെലങ്കാന, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ പൂര്‍ണമായും അടച്ചിടാന്‍ തീരുമാനിച്ചു. രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്രവും നിര്‍ദ്ദേശിച്ചിട്ടുണ്ട് .
"
https://www.facebook.com/Malayalivartha

























