കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഓലയും ഊബറും സര്‍വ്വീസ് നിര്‍ത്തി

കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഓലയും ഊബറും സര്‍വ്വീസ് നിര്‍ത്തി. മാര്‍ച്ച് 31 വരെയാണ് നിയന്ത്രണം. ഡല്‍ഹിയുടെ അതിര്‍ത്തികള്‍ അടയ്ക്കുന്നതായും മാര്‍ച്ച് 31 വരെ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.സ്വകാര്യ ബസുകള്‍, ഓട്ടോ, ഇ- റിക്ഷ ഉള്‍പ്പെടെ പൊതുഗതാഗത സംവിധാനങ്ങളും ഉണ്ടാവില്ല.
അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സഞ്ചരിക്കാനായി 25 ശതമാനം ഡി.ടി.സി ബസുകള്‍ ഓടും. ഡല്‍ഹിയില്‍ നിന്നുള്ള എല്ലാ ആഭ്യന്തര വിമാനങ്ങളും റദ്ദ് ചെയ്തിട്ടുണ്ട്. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ഇത്രയും ദിവസങ്ങളില്‍ അടച്ചിടും. ഈ ദിവസങ്ങളില്‍ ഓണ്‍ ഡ്യൂട്ടിയായി കണക്കാക്കി ജീവനക്കാര്‍ ശമ്ബളം നല്‍കണമെന്നും കെജ്രിവാള്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























