കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി ഭാഗികമായി അടച്ചിടാന്‍ തീരുമാനിച്ചു... അടിയന്തര കേസുകളില്‍ അഭിഭാഷകരുടെ ഓഫീസുകള്‍ വഴി വീഡിയോ കോണ്‍ഫറന്‍സ് വാദങ്ങള്‍ നടക്കും

കൊറോണ മഹാമാരിയെ തുടര്‍ന്ന് സുപ്രീം കോടതി ഭാഗികമായി അടച്ചിടാന്‍ തീരുമാനിച്ചു. സുപ്രീം കോടതി പരിസരത്തേക്ക് ശാരീരിക പ്രവേശനം അനുവദിക്കില്ല. പ്രോക്സിമിറ്റി കാര്‍ഡുകള്‍ തത്കാലം പ്രവര്‍ത്തിക്കില്ല. അഭിഭാഷകരുടെ ചേംബറുകള്‍ അടക്കും. അടിയന്തര കേസുകളില്‍ അഭിഭാഷകരുടെ ഓഫീസുകള്‍ വഴി വീഡിയോ കോണ്‍ഫറന്‍സ് വാദങ്ങള്‍ നടക്കും. ചീഫ് ജസ്റ്റിസിന്റെ ഓഫീസിലും ഇതിനുള്ള സജ്ജീകരണങ്ങള്‍ നടത്തി. നാളെ മുതല്‍ അടിയന്തര പ്രാധാന്യം ഉള്ള കേസുകള്‍ ആഴ്ചയില്‍ ഒരു ദിവസം വീഡിയോ കോണ്‍ഫെറെന്‍സിലൂടെ മാത്രം കേള്‍ക്കുകുയുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അറിയിച്ചു.
സുപ്രീം കോടതി അഭിഭാഷകരുടെ പ്രോക്സിമിറ്റി കാര്‍ഡ് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്യുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഏപ്രില്‍ നാല് വരെ തങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്ന് ബാര്‍ അസോസിയേഷനും അറിയിച്ചിരുന്നു. രജിസ്ട്രി സ്റ്റാഫ് അടക്കമുള്ളവരും ഏപ്രില്‍ നാല് വരെ പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha


























