തന്റെ ഔദ്യോഗിക ബംഗ്ലാവ് കൊവിഡ് പരിശോധന കേന്ദ്രമാക്കാന്‍ വിട്ടുതരാം,ഒരു മാസത്തെ ശമ്പളവും'; ബീഹാര്‍ സര്‍ക്കാരിനോട് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ; മഹാമാരിയെ ചെറുക്കാൻ മാതൃകയായി ഈ നേതാവ്

തന്റെ ഔദ്യോഗിക ബംഗ്ലാവ് കൊവിഡ് പരിശോധന കേന്ദ്രമായോ ക്വറന്റൈന്‍ ക്യാമ്പ് ആയോ ഉപയോഗിക്കാവുന്നതാണെന്ന് ബീഹാര്‍ സര്‍ക്കാരിനോട് വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. പോളോ റോഡിലെ ഔദ്യോഗിക ബ്ലംഗാവാണ് വിട്ടുനല്‍കാമെന്ന് തേജസ്വി യാദവ് പറഞ്ഞത്.
ആവശ്യമായി വരികയാണെങ്കില്‍ തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും തേജസ്വി ട്വീറ്റ് ചെയ്തു. ഞായറാഴ്ച വരെ സംസ്ഥാനത്ത് രണ്ട് പേരെയാണ് പൊസീറ്റിവായി കണ്ടെത്തിയത്.ഒരു വ്യക്തിയുടെ ജീവന്‍ നഷ്ടപ്പെട്ടു. ഇനിയും ഒരു മരണം കൂടി സംഭവിച്ചുകൂടാ. കൊറോണ വൈറസിനെ തടയാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങളെയും ഞങ്ങള്‍ പിന്തുണക്കുന്നുവെന്നും തേജസ്വി യാദവ് പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരെ തിങ്കളാഴ്ച രാഹുല്‍ ഗാന്ധി രംഗത്തെത്തി. അവശ്യ ജീവന്‍ രക്ഷാ ഉപാധികളായ വെന്റിലേറ്ററുകളുടെയും മാസ്‌കുകളുടെയും കയറ്റുമതി തടയുവാന്‍ ഇത്ര വൈകിയത് എന്ത് കൊണ്ടാണെന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വെന്റിലേറ്ററുകളുടെയു മാസ്‌കുകളുടെയും കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത് മാര്‍ച്ച് 19മുതലായിരുന്നു.
അതെ സമയം ഇന്ത്യയില്‍ 400 ലധികം പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിക്കുകയും . 7 പേരോളം മരണപ്പെട്ടുകയും ചെയ്ത സാഹചര്യത്തിൽ ഏറെ ആശങ്കയിലായിരിക്കുകയാണ് കശ്മീര്‍ ജനത. കൊവിഡ്-19 വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ കശ്മീരില്‍ നിലനില്‍ക്കുന്ന ഇന്റര്‍നെറ്റ് വിലക്കും മെഡിക്കല്‍ മേഖലയിലെ അരക്ഷിതാവസ്ഥയും കശ്മീരിനെ ഇരട്ടി ഭീതിയിലാക്കുകയാണ് .
കശ്മീരില്‍ നിലവില്‍ 4 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ലഡാക്കില്‍ 13 കേസുകളും. പ്രധാനമായും രണ്ട് പ്രശ്‌നങ്ങളാണ് നിലവിലെ സാഹചര്യത്തില്‍ കശ്മീരിനെ ആശങ്കപ്പെടുത്തുന്നത്. ഇന്റര്‍നെറ്റിന്റെ നിയന്ത്രണവും, മെഡിക്കല്‍ രംഗത്തെ പ്രതിസന്ധികളും.
കശ്മീരിലെ ഭൂരിഭാഗം ആശുപത്രികളും കൊവിഡിനെ പ്രതിരോധിക്കാനാവശ്യമായ സൗകര്യങ്ങളോടു കൂടിയതല്ല. മെഡിക്കല്‍ ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ട്. ഒപ്പം കൊവിഡിനെതിരെയുള്ള സുരക്ഷാ മുന്‍കരുതലും കശ്മീരില്‍ കാര്യക്ഷമമല്ല എന്നാണ് ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് (ജി.എംസി) മുന്‍ പ്രിന്‍സിപ്പലായ ഒരു മുതിര്‍ന്ന ഡോക്ടര്‍ പറയുന്നത്.
” ഒരു മാസത്തേക്ക് പൂര്‍ണമായും അടച്ചിടല്‍ ആവശ്യമാണ്. കൊവിഡ്-19 ഇവിടെ സംഭവിക്കുകയാണെങ്കില്‍ ഞങ്ങള്‍ ഇല്ലാതായിപ്പോവും. ഞങ്ങള്‍ കന്നുകാലികളെ പോലെ മരിച്ചു വീഴും,” ഡോക്ടര്‍ പറഞ്ഞു.
കൊവിഡ് പോലൊരു പ്രതിസന്ധി ഇല്ലാത്ത ഘട്ടത്തില്‍ തന്നെ കശ്മീരിലെ ആരോഗ്യമേഖല അപര്യാപ്തമായിരുന്നു എന്നാണ് ഈ ഡോക്ടര്‍ പറയുന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജി.എം.സിയുടെ കീഴിലുള്ള എല്ലാ ആശുപത്രികളിലെയും ഒ.പി. വിഭാഗവും അടിയന്തരമല്ലാത്ത ശാസ്ത്രക്രിയകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ടെന്നാണ് ജി.എം.സിയുടെ നിലവിലെ പ്രിന്‍സിപ്പല്‍ ആയ സാമിയ റാഷിദ് അറിയിച്ചിരിക്കുന്നത്.
കശ്മീര്‍ ആശുപത്രികളില്‍ നിലവില്‍ ആവശ്യത്തിന് വെന്റിലേറ്ററുകളുണ്ട് എന്നാല്‍ മെഡിക്കല്‍ ജീവനക്കാര്‍ ആവശ്യത്തിനില്ല എന്നാണ് സാമിയ റാഷിദ് പറയുന്നത്.
ജമ്മുകശ്മീരില്‍ നിന്നാകെ രോഗികളുടെ ഒഴുക്കുണ്ടായാല്‍ അതിനുസരിച്ചുള്ള സേവന സൗകര്യങ്ങള്‍ നല്‍കാന്‍ ജമ്മുകശ്മീരിലെ ആരോഗ്യരംഗം അപര്യാപ്തമാണെന്നായിരുന്നു 2018 ല്‍ നടത്തി ഒരു ഔദ്യോഗിക ഓഡിറ്റിന്റെ റിപ്പോര്‍ട്ട്.
3193 നഴ്‌സുമാര്‍ വേണ്ടെടുത്ത് 1290 നഴ്‌സുമാര്‍ മാത്രമാണുള്ളതെന്നായിരുന്നു ആ ഓഡിറ്റിങ്ങിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. 3866 പേര്‍ക്ക് ഒരു അലോപ്പതിക് ഡോക്ടര്‍ എന്ന അനുപാതത്തിലാണ് ജമ്മുകശ്മീരിലെ ഡോക്ടര്‍മാരുടെ ലഭ്യത. 1000 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ഇത്ര വലിയ അന്തരം.
https://www.facebook.com/Malayalivartha


























