കോവിഡ് പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി ലക്ഷദ്വീപ് അടച്ചു... പുറമെനിന്ന് ആളുകള്‍ക്ക് ദ്വീപില്‍ പ്രവേശനം നല്‍കില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം

കോവിഡ് പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി ലക്ഷദ്വീപ് അടച്ചു. പുറമെനിന്ന് ആളുകള്‍ക്ക് ദ്വീപില്‍ പ്രവേശനം നല്‍കിലെന്ന് ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു. മഹാരാഷ്ട്രയില്‍നിന്നും രണ്ടുപേരെ ലക്ഷദ്വീപിലെത്തിച്ചതില്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചു. തൊഴിലാളികളെ ദ്വീപില്‍ ഇറക്കാതെയുള്ള പ്രതിഷേധം പുലര്‍ച്ചെ വരെ നീണ്ടു. ബംഗാരം ദ്വീപില്‍ പുതുതായി നിര്‍മിക്കുന്ന സ്വകാര്യ വിനോദ കേന്ദ്രത്തിന്റെ ജോലിക്കായാണ് മഹാരാഷ്ട്ര തൊഴിലാളികളെ ഹെലികോപ്റ്ററില്‍ എത്തിച്ചത്. ഇവരിലൊരാള്‍ പനിയുടെ ലക്ഷണം കാണിച്ചതോടെ ഇയാളെ അഗത്തി ദ്വീപിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ ഇന്നു തന്നെ തിരിച്ചയക്കാനാണ് തീരുമാനം.
നേരത്തേ തന്നെ ലക്ഷദ്വീപില്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിദേശികള്‍ക്കാണ് ആദ്യം വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് ആഭ്യന്തര സഞ്ചാരികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. നിരോധനം ഈ മാസം 31 വരെ നീളും. ദ്വീപിലെ ടൂര്‍ പാക്കേജുകള്‍ ബുക്ക് ചെയ്തിരിക്കുന്നവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് ലക്ഷദ്വീപ് ടൂറിസം വകുപ്പ് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha


























