കൊവിഡ് 19; ഭീതിയുടെ പേരിൽ തങ്ങളുടെ ജീവനക്കാരെ മാറ്റിനിർത്തുന്നുവെന്ന പരാതിയുമായി എയർ ഇന്ത്യയ്ക്ക് പിന്നാലെ ഇൻഡിഗോ എയർലൈൻസും രംഗത്ത്

കൊവിഡ് ഭീതി രൂക്ഷമാകുന്ന സാഹചര്യത്തിൽ വിമാനത്തില്‍ ജോലി ചെയ്യുന്ന തങ്ങളുടെ ജീവനക്കാരെ മാറ്റി നിര്‍ത്തുന്നുവെന്ന ആരോപണവുമായി ഇന്റിഗോ എയര്‍ലൈന്‍സും രംഗത്ത് . യാത്ര വിവരങ്ങളുടെയും ജോലിയുടെയും പേരിലാണ് ജീവനക്കാരെ മാറ്റി നിര്‍ത്തുന്നതെന്ന ആരോപണവുമായി എയര്‍ ഇന്ത്യക്ക് പിന്നാലെയാണ് ഇൻഡിഗോയും എത്തിയിരിക്കുന്നത്.
''ജോലിയുടെ സ്വഭാവത്തിന്റെയും യാത്ര ചെയ്ത സ്ഥലങ്ങളുടെയും പേരില്‍ അവരവരുടെ പ്രദേശങ്ങളില്‍ ജീവനക്കാര്‍ പുറന്തള്ളപ്പെടുകയാണ്. '' - ഇന്റിഗോ വെളിപ്പെടുത്തി.'' കൊവിഡിനെ ചെറുക്കാന്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം രാജ്യം മാര്‍ച്ച് 22 ന് ആദരവ് അർപ്പിച്ചിരുന്നു . ഞങ്ങളുടെ ജീവനക്കാരും അത്തരത്തില്‍ പ്രവര്‍ത്തിച്ചവരാണ്. അടിയന്തിര സാഹചര്യത്തില്‍ രാജ്യത്തിന് വേണ്ടി സ്വയം മറന്ന് പ്രവര്‍ത്തിച്ചവരാണ്.'' ഇന്റിഗോയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവരെ തിരിച്ച് ഇന്ത്യയിലെത്തിക്കാന്‍ മുൻപന്തിയിൽ നിന്നവരാണ് തങ്ങളുടെ ജീവനക്കാരെന്നും വിമാനയാത്രകള്‍ റദ്ദാക്കിയതോടെ തിരിച്ച് വീട്ടിലെത്തിയ ഇവരെ ആളുകള്‍ മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും മോശം സമയത്ത് അവരെ ചേര്‍ത്ത് നിര്‍ത്തണമെന്നും കമ്പനി കൂട്ടിച്ചേർക്കുന്നു.
എയര്‍ ഇന്ത്യയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ജീവനക്കാരെ ബഹിഷ്‌കരിക്കുകയും പൊലീസിനെ വിളിക്കുകയും വരെ ചെയ്തുവെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചത്.
ഞായറാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് ഇന്ത്യയില്‍ നിന്നും ഇന്ത്യയിലേക്കുമുള്ള മുഴുവന്‍ വിമാന സര്‍വ്വീസുകളും താത്കാലികമായി റദ്ധാക്കിയിരുന്നു . ആഭ്യന്തര വിമാനസര്‍വ്വീസുകളും ഉണ്ടായിരിക്കുന്നതല്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തിരികെ നാട്ടിലെത്തുന്നവരെ ജനങ്ങൾ ഒറ്റപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha


























