കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ രാജ്യസഭാ വോട്ടെടുപ്പ് മാറ്റിവച്ചു

വ്യാഴാഴ്ച നടത്താനിരുന്ന രാജ്യസഭാ വോട്ടെടുപ്പ് മാറ്റിവച്ചു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. രാജ്യസഭയില്‍ കാലാവധി കഴിഞ്ഞ 18 സീറ്റുകളിലേക്കാണു വ്യാഴാഴ്ച വോട്ടെടുപ്പു തീരുമാനിച്ചിരുന്നത്.
ഗുജറാത്ത്, ആന്ധ്രപ്രദേശ് (നാല്), രാജസ്ഥാന്‍, മധ്യപ്രദേശ് (മൂന്ന്), ജാര്‍ഖണ്ഡ്, മണിപ്പുര്‍, മേഘാലയ (ഒന്ന്) എന്നിങ്ങനെയാണ് സീറ്റുകളിലേക്കു വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 31-നുശേഷം സ്ഥിഗതികള്‍ അവലോകനം ചെയ്തുപുതിയ തിയതി പ്രഖ്യാപിക്കുമെന്ന് വീഡിയേക കോണ്‍ഫറന്‍സിംഗ് യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha


























