കോവിഡ് വ്യാപനം മൂലം വിവിധ സംസ്ഥാനങ്ങള്‍ അടച്ചിട്ട സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിന് ഒരുമാസത്തെ അധികസമയം അനുവദിച്ചു

കോവിഡ് വ്യാപനം മൂലം വിവിധ സംസ്ഥാനങ്ങള്‍ അടച്ചിട്ട സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിന് ഒരുമാസത്തെ അധികസമയം അനുവദിച്ചു. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണിത്. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും വിവിധ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലെ പ്രീമിയം അടയ്ക്കുന്നതിനും ഇത് ബാധകമാണെന്ന് ഐആര്‍ഡിഎയുടെ അറിയിപ്പില്‍ പറയുന്നു. പോളിസി തുടരുന്നതിന് ഈകാലയളവില്‍ തടസ്സമുണ്ടാകരുത്.
നോ ക്ലെയിം ബോണസും ലഭ്യമാക്കണം. പോളിസി ഉടമകള്‍ക്ക് ആവശ്യമായ സേവനം ലഭ്യമാക്കുന്നതിനായി സാധ്യമായ മറ്റുവഴികള്‍ തേടണമെന്നും സര്‍ക്കുലറിലുണ്ട്. ടെലഫോണ്‍ വഴിയോ ഡിജിറ്റില്‍ സാധ്യതകളുപയോഗിച്ചോ സേവനം നല്‍കാന്‍ തയ്യാറാകണം.
പ്രവര്‍ത്തിക്കുന്ന ഓഫീസുകളുടെ വിവരങ്ങളും പ്രീമിയം അടയ്ക്കുന്നതിനും പോളിസികള്‍ പുതുക്കുന്നതിനും ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും ക്ലെയിം തീര്‍പ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങളും വെബ്സൈറ്റില്‍ നല്‍കണമെന്നും ഐആര്‍ഡിഎ നിര്‍ദേശിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























