ഇന്ത്യയില്‍ എല്ലാവരും കൊറോണാവൈറസ് ബാധിതരാകുമോ? വിദഗ്ധർക്ക് പറയാനുള്ളത്, നിർണായകമാകുന്ന നാളുകൾ

ലോകാരോഗ്യ സംഘടന മഹാവ്യാധിയായി പ്രഖ്യാപിച്ച ഈ രോഗം ഉടനടി നിയന്ത്രിച്ചില്ലെങ്കില്‍, അടുത്ത പാദത്തില്‍ ഇന്ത്യയിലെ എല്ലാവര്‍ക്കും ഈ രോഗം കിട്ടുമെന്നാണ് ആരോഗ്യവിദഗ്ധനായ ദേശ്മുഖ് ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം തന്നെ രോഗം കാട്ടുതീ പോലെ പടര്‍ന്നാല്‍ ഇന്ത്യയിലെ 138 കോടി ജനങ്ങള്‍ക്ക് അത് ദുരന്തം തന്നെയായിരിക്കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്. അതോടൊപ്പം തന്നെ കൊറോണാവൈറസിനെ പ്രതിരോധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് വേനലിന്റെ ചൂടാകാം ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ രോഗം വന്‍തോതില്‍ വ്യാപിക്കാതെ കവചം ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്.
അതേസമയം ആരോഗ്യപരിപാലന മേഖലയില്‍ ഇന്ത്യയ്ക്ക് വന്‍ പരിമിതികളുണ്ടെന്ന കാര്യം ദേശ്മുഖ് എടുത്തുകാട്ടുന്നു. ആശുപത്രി ബെഡുകളും, വെന്റിലേറ്ററുകളും, മെഡിക്കല്‍, പാരാ-മെഡിക്കല്‍ സ്റ്റാഫും ഒക്കെ നമ്മുടെ രാജ്യത്ത് കുറവാണ്. ഇതിനാൽ തന്നെ രാജ്യത്തെ ചെറിയൊരു വിഭാഗം ആളുകളെയാണ് രോഗം ബാധിക്കുക എങ്കില്‍ കൂടി അതൊരു വന്‍ വെല്ലുവിളിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരുടെ ജീവിതം ദുരിതത്തിലാകുമെന്നതിലും സംശയമില്ല.
അതോടൊപ്പം തന്നെ ദീര്‍ഘകാല കര്‍ഫ്യൂ ഇന്ത്യയിലെ പാവപ്പെട്ടവരുടെ ജീവിതം ദുരിതത്തിലാഴ്ത്തിയേക്കാമെന്നും അദ്ദേഹം സമ്മതിച്ചു. ദിവസക്കൂലിക്കാര്‍, ഒറ്റയ്ക്കു താമസിക്കുന്നവര്‍, രോഗികള്‍, അംഗവൈകല്യമുള്ളവര്‍ തുടങ്ങിയവര്‍, പ്രത്യേകിച്ചും അവര്‍ വന്‍ നഗരങ്ങളില്‍ വസിക്കുന്നവരാണെങ്കില്‍, ഒത്തിരിയേറെ വിഷമതകള്‍ നേരിടും എന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു. എന്നാല്‍തന്നെയും ഇവര്‍ക്ക് സഹായത്തിനെത്തുക എന്നത് സമൂഹത്തിന്റെയും സർക്കാറിന്റെയും ഉത്തരവാദിത്വം കൂടിയാണ്. ഇത്തരക്കാര്‍ക്ക് വേണ്ട ഭക്ഷണമടക്കമുള്ള സാധനങ്ങള്‍ എത്തിച്ചുകൊടുക്കുക തന്നെ വേണം എന്നതാണ് സർക്കാർ ആദ്യം കൈക്കൊള്ളേണ്ടത്. ഇത് സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയായതിനാല്‍, അശരണര്‍ക്ക് ആശ്വാസം നല്‍കുകതന്നെ വേണമെന്ന് അദ്ദേഹം ഈ അവസരത്തിൽ ഓര്മപ്പെടുത്തുകയാണ്.
https://www.facebook.com/Malayalivartha


























