കൊവിഡ് 19 പ്രതിസന്ധികൾ കണക്കിലെടുത്ത് പുതിയ നടപടികളുമായി കേന്ദ്രസർക്കാർ; മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴയീടാക്കില്ല; ഏതു എടിഎമ്മിൽ നിന്നും സർവീസ് ചാർജില്ലാതെ പണമെടുക്കാം

കൊവിഡ് 19 ലോകമെമ്പാടും അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ സാമ്പത്തിക രംഗത്തുണ്ടാക്കിയ പ്രതിസന്ധി കണക്കിലെടുത്ത് ആശ്വാസനടപടികളുമായി കേന്ദ്രസർക്കാർ രംഗത്ത് . ഇന്ന് മുതൽ മൂന്ന് മാസത്തേക്ക് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴയീടാക്കരുതെന്ന് ബാങ്കുകളോട് ധനകാര്യമന്ത്രാലയം നിർദേശിച്ചു .
ഏത് എടിഎമ്മിൽ നിന്നും ഇനി സർവീസ് ചാർജില്ലാതെ പണമെടുക്കാമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ ദില്ലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തി . അതേസമയം, പ്രതിസന്ധികാലത്തെ നേരിടാനുള്ള സാമ്പത്തിക പാക്കേജ് ഇപ്പോഴില്ലെങ്കിലും ഭാവിയിൽ പ്രഖ്യാപിക്കുമെന്നും നിർമലാ സീതാരാമൻ പറഞ്ഞു.
ഡെബിറ്റ് കാർഡുള്ളവർക്കാണ് എടിഎം ഇളവുകൾ ലഭ്യമാകുന്നത്. ഏത് എടിഎമ്മിൽ നിന്നും പണം പിൻവലിക്കാമെന്നിരിക്കേ, കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാങ്കുകളിൽ ആളുകൾ തടിച്ച് കൂടുന്നതും പണം എടുക്കാൻ തിരക്ക് കൂട്ടുന്നതും ഒഴിവാക്കണമെന്നും ധനമന്ത്രി അഭ്യർത്ഥിച്ചു.
https://www.facebook.com/Malayalivartha


























