രാജ്യത്തെ ഞെട്ടിച്ച് നിർമ്മല സീതാരാമൻ; പ്രഖ്യാപിച്ചത് വൻ മാറ്റങ്ങൾ; എന്നിട്ടും ഭീതിയൊഴിയാതെ ജനങ്ങൾ;രാജ്യം ഇപ്പോഴും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിൽ

കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം രാജ്യം നട്ടം തിരിയുന്ന സാഹചര്യത്തിൽ കർശന നിയമങ്ങൾ എല്ലാം മാറ്റുവാൻ തീരുമാനിച്ച് ധനകാര്യ മന്ത്രാലയവും റിസർവ് ബാങ്കും .ഓഹരി വിപണി കൂപ്പു കുത്തിയതിനാലും രാജ്യത്തു കോടിക്കണക്കിനു രൂപ ഓഹരി വിപണിയിൽ അപ്രത്യക്ഷം ആകുന്നത് കൊണ്ടും ഇപ്പോൾ കടുത്ത ബുദ്ധിമുട്ടിലാണ് രാജ്യം .ഇത് കൂടാതെ നിത്യേന തൊഴിലെടുത്തു കുടുംബം പോറ്റുന്നവർക്ക് വലിയ തോതിലുള്ള കഷ്ടതയാണ് അനുഭവപ്പെടുന്നത് .കോവിഡ് ഭീതിയിൽ രാജ്യം വിറങ്ങലിക്കുന്ന അവസ്ഥായാണ് നിലനിൽക്കുന്നത്.
ആദായ നികുതി ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഉയരുകയാണ് .ഈ മാസം 31 നു സാമ്പത്തിക അദ്ധ്യേന വർഷം അവസായനിക്കുകയാൽ നിലവിലെ പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പടെ ഭാഗീകമായി മരവിപ്പിലാണ് .നിലവിൽ കോവിഡ് ബാധ മൂലം രാജ്യത്തു 11 മരണം സ്ഥിരീകരിച്ചതോടെ ഇതിന്റെ അനന്തര ഫലങ്ങൾ എന്താകും എന്നതു പോലും പറയാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്.
2018–19 സാമ്പത്തിക വർഷത്തിലെ ആദായ നികുതി അടയ്ക്കാനുള്ള അവസാന തീയതി ജൂൺ 30 ലേക്ക് നീട്ടി പുതിയ ഉത്തരവിറക്കും എന്നും ആദായനികുതി അടയ്ക്കാൻ വൈകുന്നവർക്കുള്ള പിഴ 12 നിന്ന് 9 ശതമാനമായി കുറച്ചു എന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി .ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 ലേക്ക് മാറ്റിയതായും നികുതിദായകരുടെ എല്ലാ രേഖകളും പരാതികളും സമർപ്പിക്കാനുള്ള തീയതി ജൂൺ 30 ആയി നീട്ടിയതായും ധനമന്ത്രി അറിയിച്ചു.
മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ജിഎസ്ടി നികുതികൾ അടയ്ക്കാനുള്ള സമയപരിധിയും ജൂൺ 30 ആക്കിയതോടെ , 5 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികൾക്ക് യാതൊരു പിഴയും അടയ്ക്കേണ്ട എന്ന ആശ്വാസവും ഉണ്ട് .ജങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സംവിധാനമായ മിനിമം ബാലൻസ് താത്കാലികമായി ഉപേക്ഷിക്കുകയാണ്. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗത്തിനു നിയന്ത്രണമില്ല എന്നതും ഏറെ ആശ്വാസം ഉണർത്തുന്ന കാര്യമാണ് . അടുത്ത മൂന്നുമാസത്തേക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എടിഎമ്മില്‍നിന്നും പണം പിന്‍വലിക്കാം എന്നും മന്ത്രി വ്യക്തമാക്കി . പണം പിൻവലിക്കുന്നതിന് അധിക ചാര്‍ജ് ഈടാക്കുകയില്ല എന്നതും മറ്റൊരു പ്രഖ്യാപനമാണ്.
കയറ്റുമതി-ഇറക്കുമതി മേഖലയ്ക്ക് ആശ്വാസം പകരുന്ന ഒട്ടനവധി മാറ്റങ്ങൾ ഇതിനോടകം പ്രഖ്യാപിച്ചു . കസ്റ്റംസ് ക്ലിയറന്‍സ് അവശ്യ സേവനമാക്കി . ജൂണ്‍ 30 വരെ കസ്റ്റംസ് ക്ലിയറന്‍സ് എല്ലാ ദിവസവും 24 മണിക്കൂർ പ്രവർത്തിക്കും. കമ്പനികളുടെ ബോർഡ് മീറ്റിങ് കൂടാനുള്ള സമയപരിധി 60 ദിവസമാക്കി പുനർനിശ്ചയിച്ചു .എന്നാൽ നിലവിൽ കൊറോണ ഭീതിയിൽ ഇന്ത്യയിൽ 23 സംസ്ഥാനങ്ങളിൽ കർശന നിയന്ത്രങ്ങൾ ആണ് ഏർപ്പെടുത്തുന്നത് .ഭീതിയിൽ കഴിയുന്ന ജന ങ്ങൾക്കു വലിയ ആശ്വാസം നൽകുന്ന ന്ന പാക്കേജ് ഉടൻ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീഷിക്കുന്നത് .എന്നാൽ കോവിഡ് വ്യാധി തടയാൻ പുതിയ പദ്ധിതികൾ ഉണ്ടാകുമോ എന്ന ചോദ്യവും ഇതിനോടകം ഉയരുന്നു. കോവിഡ് ഭീതിയേക്കാൾ ഇത് രാജ്യത് ഉണ്ടാക്കുന്ന സാമ്പത്തിക തകർച്ചയാണ് ഏറ്റവും ഭയാനകമാകുന്നതെന്ന വിമർശനവും ഉയർന്നുവരുന്നുണ്ട്.
https://www.facebook.com/Malayalivartha


























