വാളുവീശി ആൾദൈവം; രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുമ്പോൾ സ്വയം ആള്‍ദൈവമായി പ്രഖ്യാപിച്ച ഒരു സ്ത്രീ പൊതുസ്ഥലത്ത് ആളുകളെ വിളിച്ചുകൂട്ടി; പിന്നെ അരങ്ങേറിയത് നാടകീയ രംഗങ്ങൾ

രാജ്യത്ത് നിലവില്‍ അഞ്ഞൂറിലധികം പേര്‍ക്ക് ഇതിനകം തന്നെ രോഗം കോവിഡ് 19 ബാധ സ്ഥിതീകരിച്ചു കഴിഞ്ഞു. രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം കണക്കനുസരിച്ച് 11 ആയി. നിലവിൽ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാഴ്ചയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ വൈറസിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇന്ന് മുതലാണ് ഇരുപത്തിയേഴ് സംസ്ഥാനങ്ങളിലും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്‍പ്പെടെ 21 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
എന്നാൽ കൊറോണ വൈറസ് വ്യാപനത്തിനെതിരെ ശക്തമായ പ്രതിരോധമെന്ന നിലയില്‍ രാജ്യത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ചിലര്‍ക്ക് മാത്രം കാര്യത്തിന്റെ ഗൗരവം ഇപ്പോളും മനസിലായിട്ടില്ല. അത്തരമൊരു സംഭവമാണ് ലോക്ക് ഡൗണ്‍ ഒന്നാം ദിവസം ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ സംഭവിച്ചത്.
ലഖ്നൗവില്‍നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള മെഹ്ദ പൂര്‍വയിലാണ് നാടകീയ സംഭവം. സ്വയം ആള്‍ദൈവമായി പ്രഖ്യാപിച്ച ഒരു സ്ത്രീ പൊതുസ്ഥലത്ത് ആളുകളെ വിളിച്ചുകൂട്ടുകയായിരുന്നു. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സ്ത്രീയും വിശ്വാസികളും തയ്യാറായില്ല. ഒടുവില്‍ ബലപ്രയോഗത്തിലൂടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പോലീസ് മുന്നറിയിപ്പു നല്‍കിയെങ്കിലും ഇവര്‍ പിന്‍വാങ്ങാന്‍ തയ്യാറായില്ല അതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്ത നീക്കിയത്.
തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യാന്‍ ശ്രമിച്ചതോടെ ഇവര്‍ പോലീസിന് നേരെ വാളുവീശി. 'ശ്രമിക്കൂ, കഴിയുമെങ്കില്‍ എന്നെ ഇവിടെ നിന്നുമാറ്റൂ' എന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഒടുവില്‍ വനിതാ പോലീസ് അടക്കമുള്ളവര്‍ ചേര്‍ന്ന് ഇവരെ തൂക്കിയെടുത്ത് പോലീസ് ജീപ്പില്‍ കയറ്റുകയായിരുന്നു. ചെറിയ രീതിയില്‍ ലാത്തിചാര്‍ജ് നടത്തിയാണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്. ചുവന്ന പട്ടുസാരിയണിഞ്ഞ് കൈയില്‍ ഒരു വാളുമായാണ് നില്‍ക്കുന്ന ഇവര്‍ സ്വയം 'മാ ആദി ശക്തി' എന്നാണ് വിശേഷിപ്പിക്കുന്നത്. രാജ്യം ഒന്നടങ്കം കൊറോണ എന്ന മഹാമാരിയിൽ നിന്നുള്ള രക്ഷക്കായി കിണഞ്ഞു പരിശ്രമിക്കുമ്പോൾ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ രാജ്യത്തിന് അപമാനമായി മാറുകയാണ്.
https://www.facebook.com/Malayalivartha