രാഹുലിനെക്കുറിച്ചുള്ള അന്വേഷണം സുരക്ഷയുടെ ഭാഗമാണെന്ന് കേന്ദ്രസര്‍ക്കാര്‍

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ച് ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണം സുരക്ഷയുടെ ഭാഗമാണെന്ന് കേന്ദ്രസര്‍ക്കാര്‍. മുന്‍ പ്രധാനമന്ത്രിമാരുടേയും കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ സോണിയാ ഗാന്ധിയുടേയും വിവരങ്ങള്‍ ഇത്തരത്തില്‍ ശേഖരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. അതേസമയം, രഹസ്യാന്വേഷണം സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പാര്‍ലമെന്റിന്റെ ഇരുസഭകളും സമ്മേളിച്ചയുടന്‍ മറ്റു നടപടികള്‍ നിറുത്തിവച്ച് രാഹുല്‍ ഗാന്ധിയുടേയും അദ്ദേഹത്തിന്റെ ഒപ്പം പ്രവര്‍ത്തിക്കുന്നവരുടേയും വിവരങ്ങള്‍ ശേഖരിക്കാന്‍ ഡല്‍ഹി പോലീസ് നടത്തിയ ശ്രമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഡല്‍ഹി പോലീസിന്റെ ശ്രമം രാഷ്ട്രീയ ചാരപ്രവര്‍ത്തനമാണെന്നും പ്രതിപക്ഷത്തെ ഭയപ്പെടുത്തി വരുതിയിലാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും രാജ്യസഭയില്‍ വിഷയം ഉന്നയിച്ച പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസിനെ പിന്തുണച്ചു.
ഗുജറാത്ത് മോഡല്‍ ആവര്‍ത്തിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്ന് ലോക്സഭയില്‍ ഈ വിഷയമുന്നയിച്ച കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ ആരോപിച്ചു. സുരക്ഷയുടെ ഭാഗമായി ഡല്‍ഹി പോലീസ് സ്വീകരിച്ച നടപടിയെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് സര്‍ക്കാരിനു വേണ്ടി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡുവും അഭ്യര്‍ഥിച്ചു. 1957ലാണ് ഇത്തരം വിവര ശേഖരം ആദ്യം തുടങ്ങിയതെന്നും പിന്നീട് 1987ലും 1999ലും വിവരശേഖരണത്തിന്റെ രീതിയില്‍ ചില മാറ്റം വരുത്തിയതായും മന്ത്രിമാര്‍ അറിയിച്ചു. യുപിഎയുടെ ഭരണകാലത്ത് സോണിയാ ഗാന്ധിയുടേയും മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്, എ.ബി.വാജ്‌പേയ് തുടങ്ങിയവരുടേയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടേയും പ്രതിപക്ഷ നേതാക്കളുടേയും വിവരം ശേഖരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























