കന്യാസ്ത്രീ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടി

കോണ്‍വെന്റില്‍ അതിക്രമിച്ചു കയറി വൃദ്ധയായ കന്യാസ്ത്രീയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പശ്ചിമബംഗാളിനോട് റിപ്പോര്‍ട്ട് തേടി. കോണ്‍വെന്റിലെ സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് വ്യക്തമാക്കണം. ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എടുത്ത നടപടികളെക്കുറിച്ചും കൂടാതെ കേസുമായി ബന്ധപ്പെട്ട് ഇതുവരെയെടുത്ത നടപടികള്‍ വിശദീകരിക്കാനും കേന്ദ്രം ആവശ്യപ്പെട്ടു.
ബംഗാളിലെ നദിയ ജില്ലയിലെ ജീസസ് ആന്‍ഡ് മേരി കോണ്‍വെന്റ് സ്‌കൂളില്‍ വെള്ളിയാഴ്ച രാത്രിയാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. കേസില്‍ ഇതുവരെയായി പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പൊലീസ് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചു. പൊലീസ് ജില്ലയൊട്ടാകെ തിരച്ചില്‍ നടത്തുന്നുണ്ട്.
ജില്ലാ മജിസ്‌ട്രേട്ട് പി.ബി. സലിം റാണാഘട്ടിലെ ആശുപത്രിയിലെത്തി കന്യാസ്ത്രീയെ സന്ദര്‍ശിച്ചു. കൂടാതെ വാര്‍ഷീക പരീക്ഷ നടക്കവെ കോണ്‍വെന്റ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവത്തെ തുടര്‍ന്ന് റോമന്‍ കത്തോലിക്ക അതിരൂപത തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ റാലി നടത്തി. റാണാഘട്ട് സന്ദര്‍ശിച്ച മുഖ്യമന്ത്രി മമ്താ ബാനര്‍ജി കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഉറപ്പു നല്‍കി.
https://www.facebook.com/Malayalivartha























