Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചുമച്ച് കൊറോണ പരത്താനിറങ്ങിയ മുജീബ്; പൊതുസ്ഥലങ്ങളില്‍ പരസ്യമായി ചുമച്ച് വൈറസ് പരത്തണമെന്ന് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ സോഫ്‌റ്റ്വേര്‍ എന്‍ജിനീയര്‍ മുജീബ് മുഹമ്മദ്ുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

31 MARCH 2020 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷം... അറുപതിലേറെ മരണം, നിരവധി പേരെ കാണാതായി

ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ അഭിമാനകരമായ ആകാശ് വ്യോമ പ്രതിരോധ സംവിധാനവും മറ്റു ഇന്ത്യന്‍ നിര്‍മ്മിത സൈനിക ഉപകരണങ്ങളും സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ബ്രസീലിയന്‍ സര്‍ക്കാര്‍....

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്

രാജ്യമെമ്പാടും പടര്‍ന്നുപിടിച്ച കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള കഠിന പരിശ്രമത്തിലാണ് രാജ്യം. രോഗം വ്യാപനം തടയുന്നതിനായി 21 ദിവസത്തേക്കാണ് രാജ്യം സമ്പൂര്‍ണമായി അടച്ചിട്ടിരിക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെങ്കിലും കാര്യങ്ങള്‍ ഇതുവരെ നിയന്ത്രണ വിധേയമാണെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. തോളോടുതോള്‍ ചേര്‍ന്ന്ാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. കൂലിപ്പണിക്കാരന്‍ പോലും പട്ടിണി കിടന്നും രാജ്യത്തേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് സഹകരിക്കുകയാണ്. എന്നാല്‍ അതിനിടെയിലും ചിലര്‍ കൊറോണ പരത്താനും സമൂഹത്തെ ആപത്തിലാക്കാനും ആഹ്വാനം ചെയ്യുന്നുണ്ടെന്ന ഞെട്ടിക്കുന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

പൊതുസ്ഥലങ്ങളില്‍ പരസ്യമായി ചുമച്ച് വൈറസ് പരത്തണമെന്ന് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ സോഫ്‌റ്റ്വേര്‍ എന്‍ജിനീയര്‍ മുജീബ് മുഹമ്മദ്ുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഇയാള്‍ വിവാദ തീവ്ര ഇസ്ലാമിക മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ അനുഭാവിയാണെന്നാണ് റിപ്പോര്‍ട്ട്. സമൂഹ മാദ്ധ്യമങ്ങളില്‍ ഇയാള്‍ സാക്കിര്‍ നായിക്കിന്റെ മത പ്രഭാഷണങ്ങള്‍ പങ്കുവെച്ചിട്ടുണ്ടെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ ഇയാള്‍ സ്ഥിരമായി ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മറ്റ് മതങ്ങള്‍ക്കെതിരെ ഇയാള്‍ പ്രകോപനപരമായ പോസ്റ്റുകള്‍ ഇടാറുണ്ടെന്നും പോലീസ് വ്യക്തമാക്കി. വൈറസ് പരത്തണമെന്ന് സമൂഹ മാദ്ധ്യമങ്ങളില്‍ ആഹ്വാനം നടത്തിയതിന് ഇന്‍ഫോസിസ് ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കാതെ ചുമയ്ക്കുക. വൈറസ് പരക്കട്ടെ. ഇതിനായി നമുക്ക് കൈകോര്‍ക്കാം'. എന്നായിരുന്നു മുജീബിന്റെ പോസ്റ്റ്. കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം ഒന്നടങ്കം പരിശ്രമിക്കുമ്പോള്‍ വൈറസിനെ പ്രചരിപ്പിക്കാനായിരുന്നു ഇയാളുടെ ആഹ്വാനം. പൊതുസ്ഥലങ്ങളില്‍ പരസ്യമായി ചുമയ്ക്കണമെന്നും വൈറസിനെ വ്യാപിപ്പിക്കാന്‍ പറ്റുന്നിടത്തോളം അത് ചെയ്യാനുമാണ് മുജീബ് ആവശ്യപ്പെട്ടത്. ഇയാള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം ശക്തമായതോടെയായിരുന്നു അറസ്റ്റ ഉണ്ടായത്. ഐപിസി സെക്ഷന്‍ 505 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ കുറെ വര്‍ഷത്തോളമായി ഇയാള്‍ ബെംഗളൂരുവിലാണ് താമസിച്ചു വരികയായിരുന്നു

ഇന്‍ഫോസിസ് കമ്പനിയുടെ ബെംഗളൂരു ക്യാമ്പസിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥനായിരുന്നു മുജീബ്. വൈറസ്് പരത്തണമെന്ന ആഹ്വാനം വിവാദമായതോടെ ഇന്‍ഫോസിസ്, മുജീബിനെ ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. വിഷയം ഗൗരവതരമായി എടുക്കുന്നുവെന്നും വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇന്‍ഫോസിസിന്റെ നടപടി. ലോകം മുഴുവന്‍ കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ ഫേസ്ബുക്കില്‍ ഇത്തരമൊരു പോസ്റ്റ് ഇട്ട യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി ഇന്‍ഫോസിസ് അറിയിച്ചു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ട്വീറ്റിലൂടെ അധികൃതര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (43 minutes ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (1 hour ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (1 hour ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (2 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (4 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (5 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (5 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (5 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (6 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (6 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (7 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (8 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (8 hours ago)

Malayali Vartha Recommends