കന്യാസ്ത്രീ കൂട്ടമാനഭംഗത്തിനിരയായ സംഭവം: റിപ്പോര്‍ട്ട് നല്‍കാന്‍ ബംഗാള്‍ സര്‍ക്കാരിനോട് നിര്‍ദേശം നല്‍കി

കന്യാസ്ത്രീ കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെടുന്നു. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ബംഗാള്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ഹരിയാനയിലെ ഹിസാറില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത സംഭവത്തിലും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു സംഭവങ്ങളും ആശങ്കയുളവാക്കുന്നതാണെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് പറഞ്ഞു. കന്യാസ്ത്രീ പീഡനത്തിനിരയായ സംഭവത്തില്‍ കേന്ദ്രം ബംഗാള്‍ സര്‍ക്കാരിനോടു നേരത്തെ റിപ്പോര്‍ട്ട് തേടിയിരുന്നു.
കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട കോണ്‍വന്റില്‍ ആവശ്യമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നോ, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനെടുത്ത മുന്‍കരുതലുകള്‍ തുടങ്ങിയവ അറിയിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍വന്റ് കൊള്ളയടിച്ച അക്രമികളെ ചെറുത്ത കന്യാസ്ത്രീ കൂട്ടമാനഭംഗത്തിനിരയാവുകയായിരുന്നു. സംഭവത്തില്‍ പ്രതികളായ എട്ടുപേരും പൊലീസിന്റെ പിടിയിലായി. ഇവരില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഹരിയാനയിലെ ഹിസാറില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന പള്ളിയിലെ കുരിശു മാറ്റി ഒരുസംഘം ആളുകള്‍ ഹനുമാന്‍ പ്രതിമ സ്ഥാപിക്കുകയായിരുന്നു. ഇത് കൈംറി ഗ്രാമത്തില്‍ സംഘര്‍ഷത്തിനിടാക്കി. ഈ മാസം ആറിനാണു സംഭവം നടന്നത്. തിരുവല്ല ആസ്ഥാനമായുള്ള ബിലീവേഴ്‌സ് ചര്‍ച്ചിന്റേതാണു പള്ളി. 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കന്യാസ്ത്രീ കൂട്ടമാനഭംഗത്തിനിരയായ സംഭവം: റിപ്പോര്‍ട്ട് നല്‍കാന്‍ ബംഗാള്‍ സര്‍ക്കാരിനോട് നിര്‍ദേശം നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























