അതിര്‍ത്തി അടച്ചത് വലിയ പ്രത്യാഘാതം ഉണ്ടാക്കും... ലോക്ക്ഡൗണിനെ തുടര്‍ന്നു അതിര്‍ത്തി അടച്ച കര്‍ണാടകയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍

ലോക്ക്ഡൗണിനെ തുടര്‍ന്നു അതിര്‍ത്തി അടച്ച കര്‍ണാടകയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍. അതിര്‍ത്തി അടച്ചത് വലിയ പ്രത്യാഘാതം ഉണ്ടാക്കും. സംഭവം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിപ്പെടുത്തിയെന്നും ഗവര്‍ണര്‍ പറഞ്ഞു. വിഷയത്തില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.
എന്നാല്‍ ഇതേവിഷയം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും കേരളത്തിന്റെ ചുതലയുള്ള കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെയും അറിയിച്ചിരുന്നു. എന്നാല്‍ നാളിതുവരെ കര്‍ണാടകയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കേരളം ചീഫ് സെക്രട്ടറി മുഖേനയും വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.
മംഗലാപുരം-കാസര്‍ഗോഡ്, മൈസൂര്‍-എച്ച്ഡി കോട്ട വഴി മാനന്തവാടി, ഗുണ്ടല്‍പ്പേട്ട്- മുത്തങ്ങ വഴി സുല്‍ത്താന്‍ ബത്തേരി, വിരാജ്പേട്ട്- കൂട്ടുപുഴ തുടങ്ങിയ വഴികളാണ് കര്‍ണാടക മണ്ണിട്ട് അടച്ചത്. അതിര്‍ത്തി അടച്ചതോടെ രോഗികളും പ്രതിസന്ധിയിലായിരിക്കുകയാണ്. കേരളത്തിലേക്കുള്ള ചരക്കു ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. കാസര്‍ഗോട്ടുള്ളവര്‍ക്ക് മംഗലാപുരത്ത് ചികിത്സയ്ക്കു പോലും പോകാന്‍ സാധിക്കുന്നില്ല. അതിര്‍ത്തി അടച്ചതോടെ ചികിത്സ കിട്ടാതെ ഏഴ് പേരാണ് കേരളത്തില്‍ മരണമടഞ്ഞത്.
https://www.facebook.com/Malayalivartha