സുരക്ഷ ശക്തമാക്കി രാജ്യം.... ഭീകരാക്രമണത്തിനുള്ള സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തലസ്ഥാനത്ത് പോലീസ് വിന്യാസം ശക്തമാക്കിയിരിക്കുന്നത്

രാജ്യം ഒരുമിച്ച് കൊറോണക്കെതിരെ പോരാടുന്ന സാഹചര്യത്തില്‍ ഒന്നിച്ച് നില്‍ക്കുന്നില്ലെന്ന് മാത്രമല്ല മുതലെടുക്കാന്‍ ഐഎസ് ഭീകരര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനായി രണ്ടംഗ സംഘം ഡല്‍ഹിയിലേക്ക് തിരിച്ചതായാണ് റിപ്പോര്‍ട്ട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
രണ്ട് പാകിസ്താന്‍ ഭീകരരാണ് ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ പ്രവര്‍ത്തിക്കുന്ന ആക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നത്. ഐഎസ്‌ഐഎസുമായി ബന്ധമുള്ള ഇരുവരും ടെലഗ്രാം ആപ്പ് ഉപയോഗിച്ചാണ് ആശയവിനിമയം നടത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഐഎസ്‌ഐഎസ് മാഗസിനായ അല്‍-നാബയും വോയ്‌സ് ഓഫ് ഹിന്ദും വൈറസ് വ്യാപനത്തിനെതിരായ ഇന്ത്യയുടെ മുന്നൊരുക്കങ്ങളെ പ്രയോജനപ്പെടുത്തണമെന്ന് വ്യക്തമാക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ ഡല്‍ഹിയില്‍ എത്തിയേക്കും. ഇരുവരും റോഡ് മാര്‍ഗം യാത്ര ആരംഭിച്ചതായാണ് സൂചന. ഈ സാഹചര്യത്തില്‍ മുംബൈയിലും പഞ്ചാബിലും അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഭീകരാക്രമണത്തിനുള്ള സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി.
ഐഎസ്ഐഎസ് ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തലസ്ഥാനത്ത് പോലീസ് വിന്യാസം ശക്തമാക്കിയിരിക്കുന്നത്. രണ്ട് ഐഎസ് ഭീകരര്‍ ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസം തന്നെ ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യം കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സാഹചര്യം മുതലാക്കണമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഈ സാഹചര്യത്തിലാണ് ഡല്‍ഹിയിലെ പിക്കറ്റുകളിലും മറ്റും പോലീസ് വിന്യാസം ശക്തമാക്കിയത്. ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ നിന്നും രണ്ടംഗ ഭീകരരുടെ സംഘം ഡല്‍ഹി ലക്ഷ്യമാക്കി എത്തുന്നതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. ഇവര്‍ ടെലഗ്രാം ആപ്പ് ഉപയോഗിച്ചാണ് ആശയവിനിമയം നടത്തിയിരുന്നതെന്നും റോഡ് മാര്‍ഗ്ഗമാണ് ഭീകരര്‍ സഞ്ചരിക്കുന്നതെന്നും ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha