പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍.... ഭാര്യമാരോട് ബംഗളൂരുവിലേക്ക് എന്ന് പറഞ്ഞ് പോയത് ബാങ്കോക്കില്‍; തിരികെ എത്തിയപ്പോള്‍?

ഭാര്യമാരോട് ബിസിനസ്സ് ആവശ്യത്തിന് ബംഗളൂരുവിലേക്കാണെന്നു പറഞ്ഞ് ബാങ്കോക്കിലേക്ക് ടൂര്‍ പോയ ഭര്‍ത്താക്കന്മാര്‍ക്ക് കിട്ടിയ എട്ടിന്റെ പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബാങ്കോക്ക് യാത്രയൊക്ക കഴിഞ്ഞ് ചേട്ടന്മാര്‍ വീട്ടിലെത്തിയപ്പോളാണ് പണികിട്ടിയ വിവരം അറിയുന്നത്. ഒപ്പിച്ച കള്ളത്തരം ആരും അറിയില്ലെന്നാണ് കരുതിയത് എന്നാല്‍ കറക്കം ഒക്കെ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കാണുന്നത് ഇവരുടെ വീടുകളില്‍ പോലീസ് പോസ്റ്റര്‍ ആണ്. ഇതിന്റെ ചിത്രമാണ് ഇപ്പോള്‍ തരംഗമാകുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് പോയി തിരികെ വരുന്നവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്നത് നിര്‍ബന്ധമാണ്. അപ്രകാരമാണ് ഇവരുടെ വീടുകളില്‍ പോസ്റ്റര്‍ പതിപ്പിച്ചത്. എയര്‍പോര്‍ട്ടില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. പോലീസുകാര്‍ പോസ്റ്റര്‍ പതിപ്പിക്കാനായി എത്തിയപ്പോള്‍ പോലീസുകാരോട് ഭര്‍ത്താക്കന്മാര്‍ ദേഷ്യത്തോടെ തട്ടിക്കയറുന്നതും ഒരാളുടെ ഭാര്യ കാര്യമറിയാതെ അന്തംവിട്ട് നില്‍ക്കുന്നതും ഫോട്ടോയില്‍ കാണാം.
https://www.facebook.com/Malayalivartha