വിമാനകമ്പനികളും റെയില്‍വേയും ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ഏപ്രില്‍ 14-ന് 21 ദിവസത്തെ ലോക്ഡൗണ്‍ അവസാനിക്കാനിരിക്കെ, ഇന്ത്യന്‍ റെയില്‍വേയും വിമാനകമ്പനികളും ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
ലോക്ഡൗണ്‍ നീട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചതിനെ തുടര്‍ന്നാണിത്. ഏപ്രില്‍ 14-ന് അപ്പുറത്തേക്ക് ലോക്ഡൗണ്‍ നീട്ടില്ലെന്ന് കേന്ദ്രത്തില്‍ നിന്ന് സൂചന ലഭിച്ചതിനാല്‍ ബുക്കിങ് ആരംഭിച്ചുവെന്ന് വെസ്റ്റേണ്‍ റെയില്‍വേയുടെ അഹമ്മദാബാദ് ഡിവിഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആഭ്യന്തര സര്‍വീസുകള്‍ക്കായി ബുക്കിങ് ആരംഭിച്ചത് ഇന്‍ഡിഗോ, ഗോ എയര്‍, സ്‌പൈസ്‌ജെറ്റ് എന്നീ വിമാനകമ്പനികളാണ.
എന്നാല്‍, വിമാനകമ്പനികള്‍ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ലോക്ഡൗണ്‍ നീളുമെന്ന അഭ്യൂഹം തെറ്റാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha