നിസാമുദ്ദീന്‍ മതസമ്മേളനം... നിലവിലെ സാഹചര്യം മുതലെടുത്ത് പബ്ലിസിറ്റിക്കായി മാഗസിനിലൂടെ വസ്തുതാവിരുദ്ധമായി സ്വന്തം അഭിപ്രായങ്ങളും അതിനുതകുന്ന വ്യാഖ്യാനങ്ങളും പടച്ചു വിട്ട് രാജ്യത്തു മതപരമായ ഭിന്നിപ്പുണ്ടാക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്ത നല്‍കി എന്ന പേരില്‍ മാഗസിന്‍ എഡിറ്റര്‍ക്കെതിരെ എഫ്‌ഐആര്‍

ഇന്ത്യയില്‍ ഏറ്റവും ജാഗ്രതയോടെ നീങ്ങുന്ന ഘട്ടത്തിലും വര്‍ഗീയതയ്ക്ക് വഴിയുണ്ടോ എന്ന് ചികഞ്ഞു നോക്കുന്ന ഏതാനും ചില വ്യക്തികള്‍ നമ്മുടെ സമൂഹത്തിലുണ്ട് എന്നത് വീണ്ടും വ്യക്തമാകുകയാണ് .ഗുരുതരമായ വീഴ്ച സംഭവിച്ച ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ വച്ചു നടന്ന തബ്ലീഗ് ജമാ അത്ത് മതസമ്മേളനത്തെ ന്യായീകരിക്കാനും ഇത് മതപരമായുള്ള കടന്നാക്രമണത്തെ സൂചിപ്പിക്കുന്നതാണെന്ന
തരത്തില്‍ യാഥാര്‍ഥ്യം പോലും ഉള്‍കൊള്ളാന്‍ പ്രാപ്തരാകാതെ കുറെ പേര്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുവാന്‍ ഇറങ്ങിത്തിരിച്ചു .ഇതിന്റെ ഭാഗമായി ഇപ്പോഴിതാ 'ദി വയര്‍' മാഗസിന്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് .
രാജ്യത്തു കോവിഡ് 19 വൈറസിന്റെ സമൂഹവ്യാപനം തടയാന്‍ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ലോക്ക് ഡൗണ്‍ എന്ന കര്‍ശന
നിര്‍ദ്ദേശം പ്രധാന മന്ത്രി മുന്നോട്ട് വയ്ക്കുകയും അത് നടപ്പിലാക്കുകയും ചെയ്തത് .എന്നാല്‍ അതൊന്നും തങ്ങള്‍ക്ക് ബാധകമല്ല എന്ന തരത്തിലാണ് നിസാമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നത് .നിലവിലെ സാഹചര്യം മുതലെടുത്ത് പബ്ലിസിറ്റിക്കായി മാഗസിനിലൂടെ വസ്തുതാവിരുദ്ധമായി സ്വന്തം അഭിപ്രായങ്ങളും അതിനുതകുന്ന വ്യാഖ്യാനങ്ങളും പടച്ചു വിട്ട് രാജ്യത്തു മതപരമായ ഭിന്നിപ്പുണ്ടാക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്ത നല്‍കി എന്ന പേരിലാണ് സിദ്ധാര്‍ഥ് വരദരാജിനെ തിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് .
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വ്യാജ വാര്‍ത്ത നല്‍കിയതാണ് 'ദി വയര്‍' മാഗസിന്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുണ്ടായ പ്രധാന കാരണം . ട്വിറ്ററില്‍ നിന്നും വ്യാജ വാര്‍ത്ത നീക്കം ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. വരദരാജനെതിരെ രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.നിസാമുദ്ദിനില്‍ വച്ച് സമ്മേളനത്തെ വെള്ളപൂശാന്‍ ശ്രമിച്ചതിന്റെ ഭാഗമായാണ് യോഗി ആദിത്യനാഥിനെതിരെ സിദ്ധാര്‍ഥ് വരദരാജന്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്.
തബ്ലീഗ് ജമാ അത്തില്‍ മതസമ്മേളനം നടന്ന ദിവസം തന്നെ ആദിത്യനാഥ് മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 2 വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ റാം നവമി ആഘോഷങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരുന്നു എന്നാണ് വരദരാജന്‍ ട്വീറ്റ് ചെയ്തത്. ശ്രീരാമന്‍ കൊറോണ വൈറസിനെ ഇല്ലാതാക്കുമെന്ന് ആദിത്യനാഥ് പറഞ്ഞതായും ട്വീറ്റില്‍ പരാമര്‍ശിച്ചിരുന്നു.എന്നാല്‍ ഇത്തരം കാര്യം വസ്തുതാ വിരുദ്ധമാണ് എന്ന് ഉറപ്പായ സാഹചര്യത്തില്‍ വരദരാജന്റെ ട്വീറ്റിന് പിന്നാലെ യോഗി ആദിത്യനാഥിന്റെ മാദ്ധ്യമ ഉപദേഷ്ടാവായ മൃതുഞ്ജയ് കുമാര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രി അത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നും ട്വീറ്റ് നീക്കം ചെയ്തില്ലെങ്കില്‍ അപകീര്‍ത്തി കേസ് ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിദ്ധാര്‍ഥ് വരദരാജന്‍ മാപ്പ് പറയുകയോ ട്വീറ്റ് നീക്കം ചെയ്യുകയോ ചെയ്യാതിരുന്നതോടെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടി എടുത്തത്.
https://www.facebook.com/Malayalivartha