മുംബൈയില്‍ കടുത്ത ആശങ്ക... ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചു

ഏഷ്യയിലെ ഏറ്റവുംവലിയ ചേരിപ്രദേശമായ ധാരാവിയില്‍ ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചത് മുംബൈയില്‍ കടുത്ത ആശങ്ക പടര്‍ത്തി. ധാരാവിയിലെ ഷാഹു നഗര്‍ നിവാസിയായ അമ്പത്തിയാറുകാരനാണ് മരിച്ചത്. വൈകീട്ട് സിയോണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം രാത്രിയോടെ മരിച്ചു. എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് അറിവായിട്ടില്ല. മരിച്ചയാളുടെ പത്തംഗകുടുംബത്തില്‍ എട്ടുപേരെ ഏകാന്തവാസത്തിലാക്കി.
21 ചതുരശ്രകിലോമീറ്റര്‍ വരുന്ന ധാരാവി ചേരിമേഖലയില്‍ എട്ടുലക്ഷത്തിലധികം പേരാണ് തിങ്ങിപ്പാര്‍ക്കുന്നത്. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും പോലീസും കോവിഡ് ബാധിച്ചയാള്‍ താമസിച്ച കെട്ടിടം മുദ്രവെച്ചു. രോഗം പടരാതിരിക്കാന്‍ അടിയന്തരനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha