പഞ്ചാബിലെ അമൃത്സറില്‍ കോവിഡ് ബാധിച്ചു ഖുര്‍ബാനി പാട്ടുകാരന്‍ പത്മശ്രീ നിര്‍മല്‍ സിംഗ് മരിച്ചു, ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം

പഞ്ചാബിലെ അമൃത്സറില്‍ കോവിഡ് ബാധിച്ചു ഖുര്‍ബാനി പാട്ടുകാരന്‍ പത്മശ്രീ നിര്‍മല്‍ സിംഗ് മരിച്ചു, ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. ആസ്മ രോഗിയായിരുന്നു ഇദ്ദേഹം വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരം വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. വിദേശത്ത് നിന്നും മടങ്ങിയെത്തിയതിന് ശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കെുമൊപ്പം ഡല്‍ഹി, ഛത്തീസ്ഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇദ്ദേഹം പ്രാര്‍ഥന ചടങ്ങുകള്‍ നടത്തിയിരുന്നു.
ഇദ്ദേഹത്തിന്റെ മൂന്ന് മക്കളും ഭാര്യയും ഡ്രൈവറും മറ്റ് ആറ് പേരും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇതോടെ കോവിഡ് ബാധിച്ച് പഞ്ചാബില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.
" f
https://www.facebook.com/Malayalivartha