രാജ്യത്ത് കോവിഡ്-19 മരണനിരക്ക് ഉയരുന്നു... 24 മണിക്കൂറിനിടെ രാജ്യത്ത് 12 പേരാണ് കോവിഡ് ബാധിച്ചത് മരിച്ചത്, രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 50 ആയി

രാജ്യത്ത് കോവിഡ്-19 മരണനിരക്ക് ഉയരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 12 പേരാണ് കോവിഡ് ബാധിച്ചത് മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 50 ആയി. വ്യാഴാഴ്ച രാവിലെ പഞ്ചാബില്‍ പത്മശ്രീ ജേതാവ് നിര്‍മല്‍ സിംഗും ഹരിയാനയില്‍ 67കാരനും കൊറോണ ബാധിച്ച് മരിച്ചിരുന്നു.
രാജ്യത്ത് 1,965 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 328 പേര്‍ക്ക് 24 മണിക്കൂറിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്‍പത് ലക്ഷം കടന്നു. 47,000 പേരാണ് ഇതിനോടകം രോഗം ബാധിച്ച് മരിച്ചത്.
"
https://www.facebook.com/Malayalivartha



























