ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു, താങ്കള്‍ക്ക് കൊറോണ ബാധിക്കട്ടെ എന്ന്. ..താങ്കളുടെ കരിയറും ജീവിതവും തുലഞ്ഞുപോകട്ടെ! കോടതിമുറിയില്‍ നിലവിട്ടു വക്കീൽ... ജഡ്‌ജിയ്ക്ക് ശാപ പെരുമഴ

ഇക്കഴിഞ്ഞ 30 നു തിങ്കളാഴ്ച കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അരങ്ങേറിയതാണ് ഈ നാടകീയ സംഭവം. അലഹബാദ് ബാങ്കും കാളിദാസ് ദത്തയെന്ന വ്യക്തിയും തമ്മിലുള്ള കേസില്‍ ദത്തയുടെ അഭിഭാഷകനായ ബിജോയ് അധികാരിയാണ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തക്കെതിരേ കോടതിമുറിയില്‍ നിലവിട്ടു പെരുമാറിയത്.
'ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു, താങ്കള്‍ക്ക് കൊറോണ ബാധിക്കട്ടെ എന്ന്. താങ്കളുടെ കരിയറും ജീവിതവും തുലഞ്ഞുപോകട്ടെ' - വക്കീല്‍ ബിജോയ് അധികാരി ഉച്ചത്തിലാണ് ഈ വാക്കുകള്‍ ജഡ്‌ജിയെ നോക്കി വിളിച്ചുപറഞ്ഞത്.
അതുകൂടാതെ ക്രൂദ്ധനായ അദ്ദേഹം കോടതിമുറിയിലെ ടേബിള്‍ മറിച്ചിടുകയും മേശപ്പുറത്തിരുന്ന മൈക്ക് വലിച്ചൂരി പലതവണ ഡെസ്ക്കിലടിക്കുകയും ചെയ്തു. അഭിഭാഷകന്റെ കക്ഷിയായ കാളിദാസ് ദത്തയുടെ ബസ്സ്, ഇ എം ഐ മുടങ്ങിയതിന്റെ പേരില്‍ ബാങ്കുകാര്‍ പിടിച്ചെടുക്കുകയും ലേലം ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു.
മുടങ്ങിയ തുക തിരിച്ചടയ്ക്കാന്‍ സാവകാശം വേണമെന്നും അതുവരെ ബസ്സ് ലേലം ചെയ്യുന്നത് മാറ്റിവയ്ക്കണമെന്നുമായിരുന്നു വക്കീല്‍ കോടതിയോടാവശ്യപ്പെട്ടത്. എന്നാല്‍ എതിര്‍ഭാഗത്തിന്റെ (അലഹബാദ് ബാങ്ക്) വാദം കേള്‍ക്കാതെ ഉത്തരവിറക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ജഡ്‌ജി ഉറച്ചു നില്‍ക്കുകയും കേസ് അവധിക്കുവയ്ക്കുകയുമായിരുന്നു. ഇതില്‍ കുപിതനായാണ് വക്കീല്‍ കോടതിയില്‍ പൊട്ടിത്തെറിച്ചത്വക്കീലിന്റെ നിയമവിരുദ്ധമായ പെരുമാറ്റങ്ങള്‍ക്കെതിരേ ജഡ്‌ജി അദ്ദേഹത്തിന് കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചിരിക്കുന്നതില്‍ ഇപ്രകാരം എഴുതി.
'ഞാന്‍ എന്‍്റെ ഭാവിയെ ഓര്‍ത്തു വ്യാകുലപ്പെടുന്നില്ല. കൊറോണയെ ഭയക്കുന്നുമില്ല. കോടതിയുടെ അന്തസ്സാണ് പരമപ്രധാനം. അതാണ് താങ്കള്‍ ഇന്ന് തകര്‍ത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ അതീവ ഗുരുതരമായ കോടതിയലക്ഷ്യമാണ് താങ്കള്‍ നടത്തിയിരിക്കുന്നതെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിരിക്കുകയാണ്.' കേസ് വേനലവധിക്കുശേഷമാകും ഇനി വീണ്ടും പരിഗണിക്കുക.
https://www.facebook.com/Malayalivartha